കോഴിക്കോട് ജില്ലയിൽ ഇന്ന് (30-11-2022); അറിയാൻ, ഓർക്കാൻ

kozhikode-map
SHARE

മെറിറ്റോറിയസ് സ്കോളർഷിപ്

പേരാമ്പ്ര ∙ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിദ്യാർഥികൾക്ക് മെറിറ്റോറിയസ് സ്കോളർഷിപ് അനുവദിക്കുന്നു. 15ന് അകം ബ്ലോക്ക് പഞ്ചായത്തിൽ അപേക്ഷിക്കണം. 0496-2931661.

സമ്പർക്ക ക്ലാസ് 3ന്

ബാലുശ്ശേരി ∙ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പരീക്ഷാ കേന്ദ്രമായ രണ്ടാം വർഷ ഓപ്പൺ സ്കൂൾ വിദ്യാർഥികളുടെ സമ്പർക്ക ക്ലാസ് ഡിസംബർ 3ന് രാവിലെ 9.30ന് തുടങ്ങും.

ഗതാഗതം നിരോധിച്ചു

ബാലുശ്ശേരി ∙ എകരൂൽ-വീരേമ്പ്രം (കരുമല വില്ലേജ് ഓഫിസ്-കത്തിയണക്കാംപാറ) റോഡിൽ ടാറിങ് നടക്കുന്നതിനാൽ ഇന്നു ഗതാഗത നിയന്ത്രണം. ഉപ്പുംപെട്ടി-പാറക്കൽ റോഡ്, കരുമല-അങ്കണവാടി എന്നീ റോഡുകൾ വഴി പോകണം.

ഗതാഗത നിയന്ത്രണം

കോഴിക്കോട് ∙ ഫ്രാൻസിസ് റോഡ് വെങ്ങാലി ഗേറ്റ് റോഡിൽ ഇടിയങ്ങരയിൽ ഡ്രെയ്നേജും കലുങ്കും നിർമിക്കുന്നതിന്റെ ഭാഗമായി 1 മുതൽ പ്രവൃത്തി തീരുംവരെ ഗതാഗതം നിയന്ത്രിക്കും. പുഷ്പ ജംക്‌ഷനിൽ നിന്നു വരുന്ന വാഹനങ്ങൾ ഫ്രാൻസിസ് റോഡ് ഓവർ ബ്രിജ് വഴി പോകണം. ബീച്ച് റോഡ് വഴി വരുന്ന വാഹനങ്ങൾ കോതി പാലം പന്നിയങ്കര ഫ്ലൈ ഓവർ വഴി പോകണം.

നഴ്സ് അഭിമുഖം

കോഴിക്കോട് ∙ ഗവ.ജനറൽ ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് നിയമനത്തിനുള്ള അഭിമുഖം ഇന്നു രാവിലെ 11ന്. 0495 – 2365367.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS