ADVERTISEMENT
വടകര ∙ ജില്ലാ കലോത്സവ കേന്ദ്രങ്ങളിലെ പൊലീസ് പട്രോളിങ്ങിനിടയിൽ ഓട്ടോ ഡ്രൈവറെ കഞ്ചാവുമായി അറസ്റ്റ് ചെയ്തു. മേപ്പയിൽ എട്ടം മലോൽ രാജനെ (60) ആണ് എസ്ഐ കെ.ബാബുരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. സംശയകരമായ നിലയിൽ ഓട്ടോ കണ്ടപ്പോൾ പരിശോധിക്കുകയായിരുന്നു. കലോത്സവം നടക്കുന്ന സ്ഥലങ്ങളി‍ൽ കഞ്ചാവ് വിൽക്കുന്നുവെന്ന വിവരത്തെ തുടർന്ന് ഇൻസ്പെക്ടർ പി.എം.മനോജിന്റെ നേതൃത്വത്തി‍ൽ പരിശോധന കർശനമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com