ADVERTISEMENT

ദേശീയ സെമിനാർ  ഇന്നും നാളെയും

കോഴിക്കോട് ∙ കേരള സോഷ്യൽ വർക് പ്രാക്ടിഷനേഴ്സ് കോൺഗ്രസിന്റെ ഭാഗമായുള്ള ദേശീയ സെമിനാർ ഇന്നും നാളെയും ദേവഗിരി കോളജിൽ നടക്കുമെന്ന് സംസ്ഥാന വർക്കിങ് പ്രസിഡന്റ് എ.പി.മിനി പറഞ്ഞു. 5ന് ഓൺലൈൻ പ്ലാറ്റ് ഫോം വഴിയാണ് പരിപാടികൾ. ഇന്നു വൈകിട്ട് 3ന് മെഡിക്കൽ കോളജ് ജംക്‌ഷനിൽ ഫ്ലാഷ് മോബ്, തെരുവു നാടകം. 3.45ന് എം.കെ.രാഘവൻ എംപി ഉദ്ഘാടനം ചെയ്യുമെന്ന് ദേവരിഗി കോളജ് സോഷ്യൽ വർക്സ് വിഭാഗം മേധാവി ഡോ. അനീഷ് കുര്യൻ പറഞ്ഞു. 

ബാസ്കറ്റ് ബോൾ ചാംപ്യൻഷിപ് 

കോഴിക്കോട് ∙ ചെലവൂർ ലിറ്റിൽ ഫ്ലവർ സ്കൂളിന്റെ നേതൃത്വത്തിൽ ഇന്നും നാളെയും സ്കൂളിൽ സൗത്ത് ഇന്ത്യൻ ഇന്റർ സ്കൂൾ ബാസ്കറ്റ് ബോൾ ചാംപ്യൻഷിപ് നടക്കും.ഇന്നു വൈകിട്ട് 3ന് എൻഫോഴ്സ്മെന്റ് ആർടിഒ കെ.ബിജുമോൻ ഉദ്ഘാടനം ചെയ്യുമെന്ന് ലിബ കൺവീനർ ഫാ. റിജോ കെ.ദേവസ്യയും പിടിഎ പ്രസിഡന്റ് ദീപക് ടി.വേലംകുന്നേലും പറഞ്ഞു. 14 ടീമുകൾ പങ്കെടുക്കും.

ഗെസ്റ്റ് ലക്ചറർ ഒഴിവ്

കോഴിക്കോട് ∙ ഗവ. ലോ കോളജിൽ ഗെസ്റ്റ് ലക്ചറർ ഒഴിവ്. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് റജിസ്റ്റർ ചെയ്തവർക്ക് അഭിമുഖം 8 ന് രാവിലെ 10.30 ന്. 0495 2730 680.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com