മകേഷ് ഡ്യൂട്ടിയിലുള്ള പ്ലാറ്റ്ഫോമിൽ മരണത്തിന് സ്റ്റോപ്പ് ഉണ്ടായിരുന്നു; പെൺകുട്ടിക്ക് അത്ഭുത രക്ഷപെടൽ

Makesh VP
വി.പി.മകേഷ്.
SHARE

വടകര ∙ നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറുന്നതിനിടെ കാൽവഴുതി ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലേക്കു വീണ പെൺകുട്ടിയെ രക്ഷപ്പെടുത്തിയ റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സിലെ (ആർപിഎഫ്) ഹെഡ് കോൺസ്റ്റബിൾ പിണറായി വൈഷ്ണവം വീട്ടിൽ വി.പി.മകേഷിന് അഭിനന്ദന പ്രവാഹം. 

കഴിഞ്ഞ ദിവസം വൈകിട്ടു വടകര റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിലായിരുന്നു സംഭവം. ട്രെയിനിലേക്കു ചാടിക്കയറുന്നതിനിടെ ഷൂ വഴുതി കാൽ രണ്ടും ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽപെട്ടതോടെ ഒരു കൈ കൊണ്ടു കമ്പിയിൽ പിടിച്ചു നിലവിളിച്ച പെൺകുട്ടിയെ ഓടിയെത്തിയ മകേഷ് ഏറെപണിപ്പെട്ടു പിടിച്ചുവലിച്ചു പുറത്തേക്കിടുകയായിരുന്നു.

യാത്രക്കാർ ഒച്ച വച്ചതോടെ ട്രെയിൻ നിർത്തി.  പെൺകുട്ടിയെയും മകേഷിനെയും പരുക്കില്ലാതെ കണ്ടതോടെയാണ് യാത്രക്കാർക്ക് ആശ്വാസമായത്.    21 വർഷമായി ആർപിഎഫിൽ ജോലി ചെയ്യുന്ന മകേഷ്  ഒന്നര വർഷം മുൻപാണ് വടകരയിൽ സ്ഥലം മാറി എത്തിയത്. രാത്രി മാവേലി എക്സ്പ്രസിൽ ഉറങ്ങിപ്പോയ സ്ത്രീ  ഇതേ സ്റ്റേഷനിൽ നീങ്ങി തുടങ്ങിയ ട്രെയിനിൽ നിന്നു ചാടിയപ്പോൾ രക്ഷകനായതും മകേഷാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS