ADVERTISEMENT
വിലങ്ങാട്∙ ദിവസങ്ങളായി പാലൂർ മേഖലയിൽ നാശംവിതയ്ക്കുന്ന കാട്ടാനക്കൂട്ടം ഒടുവിൽ കാടു കയറി. വനം അധികൃതരും കർഷകരും ചേർന്നു നടത്തിയ പടക്കപ്രയോഗത്തെ തുടർന്നാണ് ആനകൾ  കണ്ണവം വനത്തിലേക്ക് ഉൾവലിഞ്ഞതെന്ന് വനം അധികൃതർ അറിയിച്ചു. ഇനിയും കാട്ടാനയുടെ ഭീഷണി ഉണ്ടായാൽ വനഅതിർത്തിയിൽ വച്ചു തന്നെ പടക്കം പ്രയോഗിച്ച് ആനകളെ തുരത്താനാണ് വനം അധികൃതർ നിർദേശം നൽകിയത്. വനത്തിനുള്ളിൽ കടന്നു കഴിഞ്ഞാൽ ആനകളെ ഒന്നും ചെയ്യാൻ കഴിയില്ലെന്നും കാടിനുള്ളിൽ നിന്ന് ആനകളെ ഉപദ്രവിക്കുന്നത് ശിക്ഷാർഹമാണെന്നും വനം അധികൃതർ അറിയിച്ചു. പാലൂർ മലയിൽ  കമുക്, തെങ്ങ്, റബർ തുടങ്ങി വൻ മരങ്ങൾ വരെ കാട്ടാനക്കൂട്ടം മറിച്ചിട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com