ADVERTISEMENT

കോഴിക്കോട്∙  ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ കോൺഗ്രസ് ആരംഭിച്ചു. ലോക്സഭാ മണ്ഡലം തല നേതൃയോഗങ്ങൾക്കു കഴിഞ്ഞ ദിവസം വടകരയിൽ തുടക്കമായി. കെ.മുരളീധരൻ എംപി, ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ, മണ്ഡലത്തിന്റെ ചുമതലയുള്ള കെപിസിസി അംഗം വി.എ.നാരായണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം.

മണ്ഡലത്തിൽ നിന്നുള്ള കെപിസിസി അംഗങ്ങൾ, ഡിസിസി ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ, പോഷക സംഘടനകളുടെ സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ, യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റികളിലെ കോൺഗ്രസ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. കോഴിക്കോട്, വയനാട് ലോക്സഭാ മണ്ഡലങ്ങളിലെ നേതൃയോഗം അടുത്ത ദിവസങ്ങളിൽ നടക്കും.

ഈ മാസം തന്നെ നിയോജക മണ്ഡലം അടിസ്ഥാനത്തിൽ നേതൃയോഗങ്ങൾ ചേരും. ജനുവരിയിൽ ബ്ലോക്ക് തലത്തിൽ ബൂത്ത് പ്രസിഡന്റുമാരുടെ ശിൽപശാല നടത്തും. വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും ജനുവരിയിൽ തുടക്കമാകും. കോൺഗ്രസ് നേതൃയോഗങ്ങൾ പൂർത്തിയാക്കിയ ശേഷം യുഡിഎഫ് യോഗങ്ങൾ ചേരും.

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കം കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആരംഭിക്കാൻ ജൂലൈയിൽ കോഴിക്കോട്ടു നടന്ന ചിന്തൻ ശിബിരത്തിൽ തീരുമാനമെടുത്തിരുന്നു. ഇതനുസരിച്ചു 20 മണ്ഡലങ്ങളിലെയും ചുമതലക്കാരെ ഓഗസ്റ്റിൽ തന്നെ കെപിസിസി നിശ്ചയിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com