ADVERTISEMENT
കൂടരഞ്ഞി ∙ പോസ്റ്റ് ഓഫിസ് ജംക്​ഷനിലെ ഗതാഗതക്കുരുക്കും സ്കൂൾ വിടുന്ന സമയത്ത് നിയന്ത്രണം ഇല്ലാതെ പായുന്ന ടിപ്പറുകളും യാത്രക്കാർക്ക് ദുരിതമായി. മലയോര ഹൈവേ നിർമാണം നടക്കുന്നതിനാൽ ഈ ഭാഗത്ത് വലിയ ഗതാഗതത്തിരക്ക് അനുഭവപ്പെടുന്നുണ്ട്. അതിനിടെയാണ് ഒരു നിയന്ത്രണവും ഇല്ലാതെ സ്കൂൾ സമയത്ത് ടിപ്പറുകൾ ചീറിപ്പായുന്നത്.മാങ്കയം, കൂമ്പാറ, ബൈപാസ്, അങ്ങാടി എന്നീ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ ഈ ജംക്​ഷനിൽ സംഗമിക്കും. ഇതോടെ ഏറെ സമയം വാഹനങ്ങൾക്ക് കടന്നു പോകാൻ സാധിക്കാത്ത നിലയാകും. അപകടങ്ങളും ഇവിടെ ധാരാളം നടക്കുന്നുണ്ട്. സ്കൂൾ വിടുന്ന സമയത്ത് ഗതാഗതം ക്രമീകരിക്കാനും  ടിപ്പറുകളുടെ  ഓട്ടം നിയന്ത്രിക്കാനും പൊലീസ് ഇടപെടണം എന്നാണ് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com