ADVERTISEMENT

യൂത്ത് ക്ലബ്‌ അവാർഡ്:അപേക്ഷ ക്ഷണിച്ചു

കൊടുവള്ളി∙ യുവജന ക്ഷേമം, കായികം, കല, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം എന്നീ മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന യുവജന സംഘടനകൾക്കുള്ള നെഹ്‌റു യുവ കേന്ദ്രയുടെ യൂത്ത് ക്ലബ്‌ അവാർഡിന് അപേക്ഷ ക്ഷണിച്ചു. നെഹ്‌റു യുവ കേന്ദ്രയിൽ അഫിലിയേറ്റ് ചെയ്ത റജിസ്ട്രേഡ് ക്ലബ്ബുകൾക്കും സംഘടനകൾക്കും അപേക്ഷിക്കാം. 94477 52234.

ഗ്രന്ഥശാലകൾക്ക് ഫാൻ വിതരണം

കോഴിക്കോട് ∙ ജില്ലയിലെ 40 ഗ്രന്ഥശാലകൾക്കു കേരള എനർജി മാനേജ്മെന്റ് സെന്ററിന്റെയും ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി(ബിഇഇ) യുടെയും സഹായത്തോടെ കാളാണ്ടിത്താഴം ദർശനം ഗ്രന്ഥാലയം ബിഎൽഡിസി ഫാനുകൾ സൗജന്യമായി നൽകുന്നു. ഒരു നിയോജക മണ്ഡലത്തിൽ 4 ഗ്രന്ഥശാലകൾക്ക് അവസരം. വിവരങ്ങൾക്ക് : 9745030398

പരീക്ഷാപരിശീലനം

പൂനൂർ ∙ മത്സര പരീക്ഷകൾക്കായി തയാറെടുക്കുന്ന ന്യൂനപക്ഷ ഉദ്യോഗാർഥികൾക്ക് സൗജന്യ പരിശീലനം നൽകുന്നു. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രത്തിലെ പുതിയ ബാച്ചിലേക്ക് 23ന് മുൻപായി അപേക്ഷ നൽകണം. 9745166142.

വൈദ്യുതി മുടക്കം

കോഴിക്കോട് ∙ നാളെ രാവിലെ 7 മുതൽ 3 വരെ കൊടുവള്ളി എരുമോത്ത്, പൂക്കോട്ടിൽ, ഐഡിസി, വാവാട്, എരഞ്ഞോണ, വെള്ളാറമ്മൽ.
∙ 8 – 5: താമരശ്ശേരി ബിഷപ് ഹൗസ്, മൂന്നാംതോട്, കോരങ്ങാട്.
∙ 9 – 5: അത്തോളി കൊടശ്ശേരിക്കുന്ന്, വേളൂർ വെസ്റ്റ്, വേളൂർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com