പുളളാവൂരിലെ കട്ടൗട്ടുകൾ ‘രാജകീയമായി’ എടുത്തു മാറ്റി
Mail This Article
×
കൊടുവള്ളി∙ ലോകകപ്പിന്റെ ആരവം നിലച്ചതോടെ കട്ടൗട്ടുകൾ നീക്കി പുളളാവൂരിലെ ഫുട്‌ബോൾ ആരാധകർ. മെസിക്കു പുറമെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും നെയ്മാറിന്റെയും കട്ടൗട്ടുകളും ചൊവ്വാഴ്ച നീക്കം ചെയ്തു. നഗരസഭയുടെ നിർദേശ പ്രകാരമാണ് അഴിച്ചുമാറ്റിയത്. ഫിഫയുടെ ഔദ്യോഗിക പേജിലടക്കം ഇടംപിടിച്ച മെസിയുടെ കട്ടൗട്ടാണ് അർജന്റീന കപ്പടിച്ചതിനു പിന്നാലെ ആദ്യം നീക്കം ചെയ്തത്.
രാജകീയമായി ഉയർത്തിയ കട്ടൗട്ട് അതി രാജകീയമായി തന്നെയാണ് നീക്കം ചെയ്തതെന്ന് ആരാധകർ പറഞ്ഞു. നീക്കം ചെയ്ത കട്ടൗട്ടുകൾ ഏറ്റെടുത്ത് ബ്രസീൽ ആരാധകർ രംഗത്തെത്തി. കട്ടൗട്ടുകളെല്ലാം പുള്ളാവൂരിനടുത്തുള്ള തങ്ങളുടെ സ്ഥാപനത്തോട് ചേർന്ന സ്വകാര്യ ഭൂമിയിൽ സ്ഥാപിച്ച് സൂക്ഷിക്കുമെന്ന് ബ്രസീൽ ആരാധകരായ ഒ.എം.റാഷി, പി.സി.അമീൻ, അർജന്റീന ആരാധകനായ ഇ.കെ.നവാസ് എന്നിവർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.