ADVERTISEMENT

നാദാപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സിപിഎം നേതാക്കൾ അണികൾക്കൊപ്പം ഗൃഹ സന്ദർശനം തുടങ്ങി. പാർട്ടിയെക്കുറിച്ചുള്ള ജനങ്ങളുടെ വിലയിരുത്തൽ മനസ്സിലാക്കാനായി ജില്ലാ സെക്രട്ടറി പി.മോഹനനും സംഘവും കുമ്മങ്കോട്ടു നിന്നാണ് ഇന്നലെ വീടുകൾ തോറും കയറി തുടങ്ങിയത്. കോഴിക്കോട് ജില്ലാ മുസ്‍ലിം ലീഗ് ഉപാധ്യക്ഷനായിരുന്ന പി.ശാദുലിയുടെ സഹോദരൻ റിട്ട.

അധ്യാപകൻ ടി.വി.അബ്ദുൽ റഹീം മൗലവിയുടെ വീട്ടിൽ നിന്നായിരുന്നു തുടക്കം. 3 ആഴ്ച പിബി അംഗങ്ങൾ അടക്കമുള്ളവർ നടത്തുന്ന ഗൃഹ സന്ദർശന പരിപാടിയുടെ ഭാഗമായാണ് ജില്ലയിലും ഗൃഹ സമ്പർക്കമെന്നു ജില്ലാ സെക്രട്ടറി പി.മോഹനൻ പറഞ്ഞു. ഏരിയ കമ്മിറ്റി അംഗം സി.എച്ച്.മോഹനൻ, പി.കെ.പ്രദീപൻ, ടി.സൗമ്യ, എം.പി.പ്രദീപ് എന്നിവരാണ് ജില്ലാ സെക്രട്ടറിയുടെ കൂടെയുണ്ടായിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com