ADVERTISEMENT

നല്ലളം ∙ സംസ്ഥാനത്ത് പൊതുവിതരണ സമ്പ്രദായം കൂടുതൽ മെച്ചപ്പെടുത്തുമെന്നു മന്ത്രി ജി.ആർ.അനിൽ. നിത്യോപയോഗ സാധനങ്ങൾ കുറഞ്ഞ വിലയ്ക്കു നൽകി വിലക്കയറ്റം തടയുകയാണു സർക്കാർ ലക്ഷ്യമെന്നും മുൻ വർഷങ്ങളെ അപേക്ഷിച്ചു റേഷൻ കടകളിൽ എത്തുന്നവരുടെ എണ്ണം വർധിച്ചതായും സിവിൽ സപ്ലൈസ് കോർപറേഷൻ നല്ലളത്ത് ആരംഭിച്ച സപ്ലൈകോ മാവേലി സൂപ്പർ സ്റ്റോർ ഉദ്ഘാടനം ചെയ്തു മന്ത്രി പറഞ്ഞു.സംസ്ഥാനത്ത് കഴിഞ്ഞ മാസം 88% കുടുംബങ്ങൾ റേഷൻ കടയിൽ എത്തിയിട്ടുണ്ട്. സ്മാർട് റേഷൻ കാർഡിന്റെ പ്രയോജനം സാധാരണക്കാരിൽ എത്തിക്കാൻ നടപടിയെടുക്കും. 

സബ്സിഡി ഉൽപന്നങ്ങൾ വാങ്ങുന്ന കേന്ദ്രമായി മാവേലി സ്റ്റോറിനെ കാണരുത്. മാവേലി സൂപ്പർ സ്റ്റോറിൽ എല്ലാ വിധ ഉൽപന്നങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. സപ്ലൈകോ എംഡി സഞ്ജീവ് പട്ജോഷി, കൗൺസിലർമാരായ ടി.മൈമൂന, റഫീന അൻവർ, നമ്മൾ ബേപ്പൂർ കോഓർഡിനേറ്റർ ടി.രാധാ ഗോപി, ഡിപ്പോ മാനേജർ കെ.കെ.രജനി, കെ.കെ.ബാലൻ, രമേശ് നമ്പിയത്ത്, എം.കുഞ്ഞാമുട്ടി, ബഷീർ പാണ്ടികശാല, പ്രകാശ് കറുത്തേടത്ത്, പി.ടി.ആസാദ്, കെ.അബ്ദുൽ അസീസ്, വിനോദ് പറന്നാട്ടിൽ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com