ADVERTISEMENT

കൂരാച്ചുണ്ട് ∙ ഇടതു സർക്കാർ എടുക്കുന്ന തീരുമാനങ്ങൾ ദുർബലപ്പെടുത്താൻ ചില ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായി കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എംപി പറഞ്ഞു. കൂരാച്ചുണ്ടിൽ പാർട്ടി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കർഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബഫർ സോൺ വിഷയത്തിൽ റിവ്യൂ പെറ്റീഷൻ നൽകി നിയമ പോരാട്ടം നടത്തണമെന്നും ഗ്രൗണ്ട് ലെവൽ പഠനം നടത്തണമെന്നും സർക്കാരിനോടു പാർട്ടി ആവശ്യപ്പെട്ടതാണു നടപ്പായത്. 

ഒരു കർഷകനെ പോലും ബഫർ സോണിന്റെ പേരിൽ കൃഷിഭൂമിയിൽ നിന്ന് ഇറക്കി വിടാൻ അനുവദിക്കില്ല. ജനവാസ മേഖലയിലെ വന്യജീവി പ്രശ്നം പരിഹരിക്കാൻ 1972ലെ വന്യജീവി സംരക്ഷണ ആക്ട് ഭേദഗതി ചെയ്യണം. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം. ബഫർ സോൺ കൃഷി ഭൂമിയിൽ നിന്ന് ഒഴിവാക്കി ഒരു കിലോമീറ്റർ വനത്തിനുള്ളിലേക്കു മാറ്റുകയാണു വേണ്ടത്.ജില്ലാ പ്രസിഡന്റ് ടി.എം.ജോസഫ് അധ്യക്ഷത വഹിച്ചു. 

ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ ചെയർമാൻ സ്റ്റീഫൻ ജോർജ്, കിൻഫ്ര ഫിലിം ഡവലപ്മെന്റ് കോർപറേഷൻ ചെയർമാൻ ജോർജുകുട്ടി ആഗസ്തി, കേരള സിറാമിക്സ് ലിമിറ്റഡ് ചെയർമാൻ കെ.ജെ.ദേവസ്യ, സിൽക് ചെയർമാൻ മുഹമ്മദ് ഇക്ബാൽ, സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം ബേബി കാപ്പുകാട്ടിൽ, യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് റോണി മാത്യു, സ്വാഗതസംഘം കൺവീനർ കെ.കെ.നാരായണൻ, സംസ്ഥാന കമ്മിറ്റി അംഗം വിൽസൺ പാത്തിച്ചാലിൽ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ജോസഫ് വെട്ടുകല്ലേൽ, കെ.എം.പോൾസൺ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com