ADVERTISEMENT

കോഴിക്കോട് ∙ ഹൃദയത്തിലെ മഹാരക്തധമനിയിൽ വിള്ളലുണ്ടായി ഗുരുതരാവസ്ഥയിലായ കണ്ണൂർ സ്വദേശിനി ജാനുവിനു (72) മെഡിക്കൽ കോളജിലെ ശസ്ത്രക്രിയയിലൂടെ ലഭിച്ചത് പുതുജീവൻ. 8 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ഹൃദയത്തിലേക്കുള്ള പ്രധാന ധമനിയും വാൽവും മാറ്റിവച്ചു. 

കാർഡിയോ തൊറാസിക് സർജറി, അനസ്തീസിയ, കാർഡിയോളജി വിഭാഗം ഡോക്ടർമാരുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ശസ്ത്രക്രിയ നടത്താനായതെന്നു പ്രിൻസിപ്പൽ ഡോ. ഇ.വി.ഗോപി പറഞ്ഞു. പ്രായമായവരിൽ ഇത്തരം ശസ്ത്രക്രിയ വിരളമായാണ് നടത്താറെന്നു നേതൃത്വം നൽകിയ കാർഡിയോ തൊറാസിക് വിഭാഗം മേധാവി ഡോ. എസ്.രാജേഷ് പറഞ്ഞു. 

ഡോക്ടർമാരായ ടി.സി.പ്രജീഷ്, സജീവ് പോൾ, അതുൽ ഏബ്രഹാം, എൻ.കെ.അജ്മൽ, എ.ആനന്ദ്, പി.കെ.നജീബ്, ബി.കെ. അർജുൻ, കെ.സുവർണ, ജെ.വിനുത, ആർ.റിജേഷ്, ടെക്നീഷ്യൻമാരായ ടി.പി.ദിൽഷാദ്, പി.മുബീന, നഴ്സുമാരായ കെ.ദീപ, പി.നീരജ, എസ്.സുജിത്ത് കുമാർ, വി.രശ്മി, പി.കദീജ എന്നിവരാണ് ശസ്ത്രക്രിയയിൽ പങ്കെടുത്തത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com