നടുവണ്ണൂർ ∙ ഉള്ളിയേരി – കുറ്റ്യാടി സംസ്ഥാന പാതയിൽ കരുവണ്ണൂർ എടോത്ത് താഴെ പാലത്തിനു സമീപം സ്വകാര്യ ബസ് ലോറിക്കു പിന്നിൽ ഇടിച്ച് 10 പേർക്ക് പരുക്ക്. ബസ് ജീവനക്കാരൻ പൂഴിത്തോട് സ്വദേശി ജിനീഷ്(30), യാത്രക്കാരി സ്നേഹ(20) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചെറുവണ്ണൂർ നഞ്ചേരി കുഴിച്ചാലിൽ നജീബ(29), ഷീന(42), സുവർണ(23), ആദർശ്(21), ദീജാബി (48), ദിൽന(16),മൂലാട് സ്വദേശി ആതിര(19), സ്നേഹ(19) എന്നിവരെ കോഴിക്കോട്ടെ വിവിധ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ആറോടെ കുറ്റ്യാടി ഭാഗത്തേക്ക് പോകുകയായിരുന്ന ‘അഡ്നാൻ’ ബസ് മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ മുന്നിൽ ഉണ്ടായിരുന്ന മരം കയറ്റിയ ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു.
കരുവണ്ണൂരിൽ ബസ് ലോറിക്ക് പിന്നിൽ ഇടിച്ച് 10 പേർക്ക് പരുക്ക്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.