പുഷ്പമേളയ്ക്ക് ഇന്ന് സമാപനം

ഉല്ലാസയാത്രയ്ക്കായി കോഴിക്കോട്ടെത്തിയ മണ്ണാർക്കാട്  മുൻസിപ്പാലിറ്റിയിലെ പാലിയേറ്റീവ് അംഗങ്ങൾ  കാലിക്കറ്റ്  ഫ്ലവർ ഷോ കാണുന്നു.  ചിത്രം മനോരമ
ഉല്ലാസയാത്രയ്ക്കായി കോഴിക്കോട്ടെത്തിയ മണ്ണാർക്കാട് മുൻസിപ്പാലിറ്റിയിലെ പാലിയേറ്റീവ് അംഗങ്ങൾ കാലിക്കറ്റ് ഫ്ലവർ ഷോ കാണുന്നു. ചിത്രം മനോരമ
SHARE

കോഴിക്കോട് ∙ ബീച്ചിലെ പുഷ്പമേള ഇന്നു സമാപിക്കും. കാലിക്കറ്റ് അഗ്രി ഹോർട്ടികൾചറൽ സൊസൈറ്റി സംഘടിപ്പിച്ച പ്രദർശനത്തിന് വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വിവിധ വർണങ്ങളിലുള്ള പൂക്കളും അലങ്കാരച്ചെടികളും കാർഷിക ഉൽപന്നങ്ങളുമാണ്  മേളയുടെ പ്രധാന ആകർഷണം. ഗ്രാമീണ സൗന്ദര്യത്തിന്റെ പഴമ പകർത്തിയ  'അതിരാണിപ്പാടം’ പൂക്കൾക്കിടയിലെ വേറിട്ട കാഴ്ചയാണ്.

മേളയിൽ പ്രദർശിപ്പിച്ച ചെടികൾ സമാപന ദിനമായ ഇന്നു വൈകിട്ട് വിൽപന നടത്തും. പൂക്കളൊരുക്കുന്നതിൽ മികവു പുലർത്തിയവർക്കുള്ള സമ്മാനവും വിതരണം ചെയ്യും. വൈകിട്ട് 7നു സംഗീതപരിപാടിയും ഒരുക്കുന്നുണ്ട്. മുതിർന്നവർക്കു 60 രൂപയും കുട്ടികൾക്ക് 30 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS