മേപ്പയൂർ∙ കല്യാണ വീട്ടിൽ ചെറുക്കന്റെ നാട്ടുകാരും പെണ്ണിന്റെ നാട്ടുകാരും കൂട്ടത്തല്ല്. മേപ്പയൂർ ടൗണിൽ തന്നെയുള്ള പെൺവീട്ടിലാണ് സംഭവം. വടകരയ്ക്കടുത്ത് വില്യാപ്പള്ളിയിൽ നിന്നാണ് ചെക്കൻ. ചെക്കന്റെ സുഹൃത്തുക്കൾ പെണ്ണിന്റെ വീട്ടിൽ വച്ച് പടക്കം പൊട്ടിച്ചു. എന്നാൽ, പെണ്ണിന്റെ നാട്ടിലുള്ളവർക്ക് ഇത് ഇഷ്ടമായില്ല. അവർ ചോദ്യം ചെയ്യുകയും ഇത് വാക്കുതർക്കത്തിലേക്കും കയ്യാങ്കളിയിലേക്കും കൂട്ടത്തല്ലിലേക്കും നീളുകയും ചെയ്തു. ഒടുവിൽ പൊലീസ് എത്തി പ്രശ്നം പരിഹരിച്ചു. കൂട്ടത്തല്ലിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
HIGHLIGHTS
- മേപ്പയൂരിൽ കല്യാണ വീട്ടിൽ കൂട്ടത്തല്ല്