ADVERTISEMENT
മുക്കം ∙ മുളകിന്റെ വില വർധന മൂലം സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ ആവശ്യക്കാരുടെ തിരക്ക്. രാവിലെ സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ തുറക്കുന്നതിന് മുൻപേ തന്നെ സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ നീണ്ട വരി കാണാം. മുളക് വാങ്ങുന്നതിനാണ് കാര്യമായി ആളുകൾ മണിക്കൂറുകൾ വരി നിൽക്കുന്നത്. റേഷൻ കാർഡ് ഒന്നിന് 500 ഗ്രാം മുളകാണ് ലഭിക്കുക. പൊതുവിപണിയിൽ മുളകിന് കിലോയ്ക്ക് 270 രൂപയാണ് കഴിഞ്ഞ ദിവസം വില. സപ്ലൈകോ സൂപ്പർമാർക്കറ്റിൽ 500 ഗ്രാം മുളകിന് വെറും 39 രൂപ 50 പൈസയാണ് വില.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com