വടകരയിൽ കാൽനടയാത്രക്കാരെ വീഴ്ത്താൻ ഇളകിയ ടൈലുകൾ

വടകര പഴയ ബസ് സ്റ്റാൻഡ് മെയിൻ റോഡിലെ നടപ്പാതയിലെ ടൈലുകൾ ഇളകിയ ഭാഗം. മുന്നറിയിപ്പ് ബോർഡും കാണാം.
വടകര പഴയ ബസ് സ്റ്റാൻഡ് മെയിൻ റോഡിലെ നടപ്പാതയിലെ ടൈലുകൾ ഇളകിയ ഭാഗം. മുന്നറിയിപ്പ് ബോർഡും കാണാം.
SHARE

വടകര ∙ പഴയ ബസ് സ്റ്റാൻഡിനു മുന്നിലെ മെയിൻ റോഡിലെ നടപ്പാതയിലെ ടൈലുകൾ ഇളകി കിടക്കുന്നതു മൂലം ഒട്ടേറെ കാൽനട യാത്രക്കാർ തെന്നി വീഴുന്നതു പതിവായി. അശോക മെഡിക്കൽസിന് സമീപം കല്ലിങ്കൽ ബിൽഡിങ്ങിലേക്കു കയറുന്ന ഭാഗത്താണ് ടൈലുകൾ അടർന്നു പോയത്. 

ഇവിടെ വ്യാപാരികൾ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആളുകൾ വീഴുന്നതു പതിവാണ്. 

കഴിഞ്ഞ ദിവസം ഒരു ഗർഭിണി വീഴുകയും പരുക്കേൽക്കുകയും ചെയ്തു. പഴയ ബസ് സ്റ്റാൻഡിന് മുന്നിൽ ആർആർ കോംപ്ലക്സിലേക്കു പ്രവേശിക്കുന്ന ഭാഗത്തും ലിങ്ക് റോഡ് തുടങ്ങുന്ന ഭാഗത്തും ടൈലികൾ ഇളകി കിടക്കുന്നുണ്ട്. പിങ്കി ഫാൻസി കടയ്ക്ക് മുന്നിൽ ഒരു ഭാഗത്തെ ടൈലുകൾ എടുത്തു മാറ്റിയ നിലയിലാണ്. ടൈൽ ഇല്ലാത്ത ഭാഗം ശ്രദ്ധയിൽപ്പെടാതെയാണു പലരും വീഴുന്നത്. റോഡിലേക്കു വീണാൽ വാഹനത്തിന് അടിയിൽപ്പെടാനും സാധ്യതയേറെയാണ്. 

കല്ലിങ്കൽ ബിൽഡിങ്ങിലേക്ക് വാഹനങ്ങൾ കടന്നു പോകുന്ന ഭാഗത്ത് ടൈലുകൾ ഇല്ല. ഇതിന്റെ ഇരുഭാഗത്തുമുള്ള ടൈലുകളാണ് ഇളകിയത്. ജെടി റോഡിൽ നടപ്പാത നിർമാണം അടുത്തിടെയാണു പൂർത്തിയായത്. ആ സമയം ഈ ഇളകിയ ടൈൽ ഉറപ്പിക്കാമായിരുന്നു. ലിങ്ക് റോഡ് തുടങ്ങുന്ന ഭാഗത്ത് ടൈലുകൾ ഇളകി കിടക്കുന്നതിനു പുറമേ ഉയർന്ന നടപ്പാതയും അപകടം വരുത്തുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS