കോഴിക്കോട് ∙ സെപക് താക്രോ അസോസിയേഷൻ നടത്തുന്ന കാലിക്കറ്റ് സെൻട്രൽ ട്രോഫി ജില്ലാ ചാംപ്യൻഷിപ്പിന് തുടക്കമായി. പുരുഷ, വനിത, ജൂനിയർ ആൺകുട്ടികൾ, പെൺകുട്ടികൾ, സബ് ജൂനിയർ ആൺകുട്ടികൾ, പെൺകുട്ടികൾ, മിനി വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. നൂറ്റി ഇരുപതോളം കുട്ടികൾ വിവിധ വിഭാഗങ്ങളിലായി മത്സരിക്കുന്നു.
കാലിക്കറ്റ് സെൻട്രൽ റോട്ടറി ക്ലബ് പ്രസിഡന്റ് സജിത് നല്ലൂർ ഉദ്ഘാടനം ചെയ്തു. സെപക് താക്രോ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി.സച്ചിത്ത് അധ്യക്ഷത വഹിച്ചു. സെപക് താക്രോ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് വി.എം.മോഹനൻ, ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ.റോയ് ജോൺ, സെക്രട്ടറി വി.അശ്വന്ത്, കെ.രാമദാസ് എന്നിവർ പ്രസംഗിച്ചു.