ADVERTISEMENT

നല്ലളം ∙ മാലിന്യം കെട്ടിനിൽക്കുന്ന മാങ്കുനിത്തോട്ടിൽ നിന്നുള്ള ദുർഗന്ധം ജനത്തെ അലട്ടുന്നു. ചെളി ചീഞ്ഞു നാറുന്ന തോടിന്റെ പരിസരത്തെ താമസക്കാർ കടുത്ത പ്രയാസത്തിലാണ്. കറുത്ത വെള്ളം നിറഞ്ഞ തോട്ടിൽ ശ്മശാനം പരിസരത്ത് വ്യാപക തോതിൽ മാലിന്യം അടിഞ്ഞു കൂടിയിട്ടുണ്ട്. പുല്ലും പായലും വളർന്ന് ഒഴുക്ക് തടസ്സപ്പെട്ട വെള്ളക്കെട്ടിൽ നിന്നു കൊതുകു ശല്യവും സാംക്രമിക രോഗ ഭീഷണിയും ഉയർന്നു.

 മുണ്ടകപ്പാടത്ത് നിന്നാരംഭിച്ചു കോട്ടുമ്മൽ ചെറുപുഴയിൽ ചേരുന്നതാണ് മാങ്കുനിത്തോട്. മുണ്ടകപ്പാടം മുതലുള്ള ഭാഗങ്ങളിൽ പലയിടത്തും സ്ലാബിട്ടു മൂടിയിട്ടില്ല. ഇവിടങ്ങളിലെല്ലാം അസഹ്യമായ നാറ്റമാണ്.ഞെളിയൻ പറമ്പിൽ നിന്നുൾപ്പെടെയുള്ള മലിനജലം മാങ്കുനിത്തോടിലേക്കാണ് ഒഴുകി എത്തുന്നത്. വേലിയിറക്ക സമയങ്ങളിൽ തോട്ടിലെ വെള്ളം കോട്ടുമ്മൽ പുഴയിലേക്ക് ഒഴുകാറുണ്ട്. അഴുകിയ വെള്ളം വ്യാപിച്ച് പുഴ മലിനമാകുന്നതായും പരാതി ഉയർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com