ADVERTISEMENT

കൊയിലാണ്ടി∙ നന്തി –ചെങ്ങോട്ടുകാവ് ബൈപാസ് കടന്നുപോകുന്നതിന്റെ ഭാഗമായി പന്തലായനി ഗവ. എച്ച്എസ്എസിനു സമീപത്തുകൂടി കടന്നുപോകുന്ന മെയിൻ കനാലിന്റെ പുന-ർനിർമാണം തുടങ്ങി. ജലസേചന വകുപ്പിന്റെ റോഡും ഇവിടെ പുനർനിർമിക്കേണ്ടതുണ്ട്. ഈ 2 പ്രവൃത്തികളും ഒരുമിച്ചാണ് നടക്കുന്നത്. ബൈപാസ് നിർമാണം തുടങ്ങിയപ്പോൾ കനാൽ മുറിഞ്ഞുപോയിരുന്നു. ഇതാണ് പുനർനിർമിക്കുന്നത്. രണ്ടു ഘട്ടമായാണ് കനാൽ പുനർനിർമാണം. 

അടുത്ത മാസത്തോടെ ഈ ഭാഗത്ത് കനാലുകൾ പുനർനിർമിച്ചില്ലെങ്കിൽ ഇരിങ്ങൽ ബ്രാഞ്ച് കനാൽ വഴിയുള്ള ജലവിതരണം മുടങ്ങും. കൃഷിയാവശ്യങ്ങൾക്കും കുടിവെള്ളക്ഷാമ പരിഹാരത്തിനും ജനങ്ങൾ കനാലുകളെയാണ് ആശ്രയിക്കുന്നത്. കൊല്ലം കുന്ന്യോറ മലയ്ക്കു സമീപമുള്ള കനാലും പുനർനിർമിക്കുന്നുണ്ട്. പന്തലായനി കൂമൻതോടിലെ കനാൽ അക്വാഡക്ടും പുനർനിർമിക്കണം. ഇവിടെ സൈഫൺ പണിയാനാണ് നീക്കം. കൊയിലാണ്ടിയിൽ ഇരിങ്ങൽ മെയിൻ കനാലും ചെറുനീർപ്പാലവും മുറിച്ചാണ് ബൈപാസ് കടന്നുപോകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com