ADVERTISEMENT

കോഴിക്കോട് ∙ ജില്ലയിൽ ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് – 2 റാങ്ക് പട്ടിക നിലവിൽ വന്നിട്ട് ഒന്നര വർഷമാകാറായിട്ടും നിയമനം ലഭിച്ചത് 13 പേർക്ക്. 391 പേർ ഉൾപ്പെട്ട മെയിൻ ലിസ്റ്റ്, 169 പേരുടെ സപ്ലിമെന്ററി ലിസ്റ്റ് എന്നിവയാണുള്ളത്. റാങ്ക് പട്ടിക നിലവിലുണ്ടായിട്ടും താൽക്കാലിക നിയമനം നടത്തുന്നതിനാൽ അവസരം നഷ്ടമാകുന്നതായി ഉദ്യോഗാർഥികൾ പരാതിപ്പെടുന്നു. 

ഗവ. മാനസികാരോഗ്യ കേന്ദ്രത്തിൽ 5, പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രം, ഓർക്കാട്ടേരി സാമൂഹിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ 1 വീതം എന്നിങ്ങനെ സ്റ്റാഫ് നഴ്സ് ഗ്രേഡ്– 2 തസ്തികയിൽ 7 ഒഴിവുള്ളതായി ഉദ്യോഗാർഥികൾക്ക് വിവരാവകാശ നിയമ പ്രകാരം മറുപടി ലഭിച്ചിട്ടുണ്ട്. എന്നാൽ, ഒഴിവുകൾ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യാനുള്ള നടപടി വൈകുകയാണ്. 

ജില്ലാ മെഡിക്കൽ ഓഫിസിലേക്ക് റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകൾ പിഎസ്‌സിയെ അറിയിക്കാതെ റേഷ്യോ കറക്‌ഷൻ, അന്തർ ജില്ലാ സ്ഥലമാറ്റത്തിനു പരിഗണിക്കേണ്ടത് തുടങ്ങിയ കാരണങ്ങൾ പറഞ്ഞു പിടിച്ചു വയ്ക്കുന്നതായി ഉദ്യോഗാർഥികൾ ആരോഗ്യ മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി.രോഗികളുടെ എണ്ണം കൂടുമ്പോഴും ആനുപാതികമായി ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും സ്റ്റാഫ് നഴ്സുമാരുടെ തസ്തിക അനുവദിക്കുന്നില്ല

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com