ADVERTISEMENT

ഫറോക്ക് ∙ കാറിൽ കറങ്ങി ലഹരി വിൽപന നടത്തുന്ന സംഘത്തിലെ 4 പേരെ കഞ്ചാവും എംഡിഎംഎയുമായി നല്ലളം പൊലീസ് അറസ്റ്റ് ചെയ്തു. കൊളത്തറ സൈനാസിൽ മുഹമ്മദ് സൽമാൻ(28), ഫറോക്ക് പേട്ട വണ്ടിത്തൊടി ആഷിഖ്(28), ചെറുവണ്ണൂർ മധുരബസാർ അരീക്കാടൻ ജാസിർ(24), നല്ലളം ജയന്തി റോഡ് തോക്കാർതൊടി അബ്ദുൽ നാസർ(25) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നു 4.35 ഗ്രാം എംഡിഎംഎയും, 2.650 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. സംഘം സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. 

രഹസ്യ വിവരപ്രകാരം നല്ലളം എസ്ഐമാരായ എൻ.റിഷാദലി, എം.രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ശാരദ മന്ദിരത്തിനു സമീപം കാർ പരിശോധിച്ചപ്പോഴാണ് ഡാഷ് ബോർഡിൽ ലഹരി വസ്തുക്കൾ കണ്ടെത്തിയത്. ഇതോടെ കാറിലുണ്ടായിരുന്നവരെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തപ്പോഴാണ് ലഹരി വസ്തുക്കൾ വിൽപനയ്ക്കായി കൊണ്ടുവന്നതാണെന്നു വ്യക്തമായത്. ഉറവിടം കണ്ടെത്തുന്നതിനും ഇവരിൽ നിന്ന് എംഡിഎംഎ വാങ്ങുന്നവരെ കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com