ADVERTISEMENT

കുന്നമംഗലം ∙ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും മുക്കുപണ്ടം പണയം വച്ചു പണം തട്ടിയ ആൾ അറസ്റ്റിൽ. ചേളന്നൂർ ഉള്ളാടം വീട്ടിൽ ബിജു (38)നെയാണ് ഇൻസ്പെക്ടർ യൂസഫ് നടത്തറമ്മലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നെച്ചൂളിയിൽ വച്ച് പിടികൂടിയത്. 2020 ജൂലൈ 14ന് ആണ് കാരന്തൂർ ചാത്തംകണ്ടത്തിൽ ഫൈനാൻസിയേഴ്സിൽ നിന്നും 24 ഗ്രാം തൂക്കമുള്ള 3 വളകൾ പണയം വച്ച് 89500 രൂപ ലോൺ എടുത്തത്. കാലാവധി പൂർത്തിയായിട്ടും ലോൺ തിരിച്ചടയ്ക്കാത്തതിനാൽ സ്ഥാപന നടത്തിപ്പുകാർ പരിശോധിച്ചപ്പോഴാണ് എളുപ്പം തിരിച്ചറിയാനാകാത്ത വിധം വിദഗ്ധ രീതിയിൽ പണി കഴിപ്പിച്ച വ്യാജ ആഭരണമാണെന്നു കണ്ടെത്തിയത്. 

കഴിഞ്ഞ ഡിസംബറിൽ സ്ഥാപനത്തിന്റെ പരാതിയെ തുടർന്ന് കുന്നമംഗലം പൊലീസ് കേസെടുത്തതോടെ ഇയാൾ മുങ്ങി. കുന്നമംഗലം കോടതി റിമാൻഡ് ചെയ്തു. എസ്ഐമാരായ ടി.അഭിലാഷ്, വി.കെ.സുരേഷ്, എഎസ്ഐ സി.സന്തോഷ് കുമാർ, സിപിഒ കെ.അജീഷ് എന്നിവർ നേതൃത്വം നൽകി. സമാന രീതിയിൽ കക്കോടി ബാങ്കിലും തട്ടിപ്പ് നടത്തിയതായി ഇയാൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com