കൂടരഞ്ഞി ∙ കുളിരാമുട്ടി സ്രാമ്പിയിൽ കാട്ടുതീ പടർന്നതിനെ തുടർന്ന് ആറേക്കർ കൃഷിഭൂമി കത്തിനശിച്ചു. കുരീക്കാട്ടിൽ പൈലി, ഒതയമംഗലത്തിൽ പ്രമോദ് എന്നിവരുടെ ഭൂമിയിലാണ് തീ പിടിച്ചത്. കുരുമുളക്, കമുക്, റബർ തുടങ്ങിയവ കത്തിനശിച്ചു. ഉടുമ്പുപാറ വനമേഖലയുടെ താഴ്‌വാരത്തിലുള്ള ഭൂമിയുടെ അടിക്കാടിനാണു ആദ്യം തീ പിടിച്ചത്.
അഗ്നിശമന സേനയ്ക്ക് എത്തിപ്പെടാൻ സാധിക്കാത്ത സ്ഥലമായതിനാൽ നാട്ടുകാർ പച്ചിലകൾ കൊണ്ട് തല്ലി കെടുത്തിയാണ് കാട്ടുതീ നിയന്ത്രണ വിധേമാക്കിയത് ആദ്യ ദിവസം തീ അണച്ച ശേഷം വീണ്ടും തീപിടിച്ചതായി നാട്ടുകാർ പറഞ്ഞു. വേനൽ കനത്തതോടെ മലയോര മേഖല കാട്ടു തീ ഭീഷണിയിലാണ്.