ആവിക്കൽ തോട്ടിൽ മലിനീകരണം; സമീപവാസികൾക്ക് ദുരിതജീവിതം

HIGHLIGHTS
  • ദുർഗന്ധം മൂലം വീടുകളിൽ ഭക്ഷണം കഴിക്കാനാവാത്ത അവസ്ഥ
 മലീനീകരണം രൂക്ഷമായി പച്ച നിറം കലർന്നു കിടക്കുന്ന ആവിത്തോട്.
മലീനീകരണം രൂക്ഷമായി പച്ച നിറം കലർന്നു കിടക്കുന്ന ആവിത്തോട്.
SHARE

വടകര ∙ ആവിക്കൽ തോട്ടിൽ രൂക്ഷമായ മലിനീകരണം സമീപവാസികളുടെ ജീവിതം ദുരിതമാക്കുന്നു. നഗരസഭയുടെയും ചോറോട് പഞ്ചായത്തിന്റെയും അതിർത്തി പങ്കിടുന്ന തോട്ടിൽ മലിനജലം ഒഴുകാതെ ചെളി കലർന്നു കെട്ടിക്കിടക്കുന്നതാണ് പ്രശ്നം. രൂക്ഷമായ ദുർഗന്ധം മൂലം വീടുകളിൽ ഭക്ഷണം കഴിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. പ്രദേശത്തെ സർവ മാലിന്യവും തോട്ടിൽ തള്ളുന്നതാണ് പ്രശ്നം. നേരത്തേ നല്ല വീതിയുണ്ടായിരുന്ന തോടിന്റെ കുറെ ഭാഗത്ത് കയ്യേറ്റം നടന്നിട്ടുണ്ട്. നേരത്തേ കുളിക്കാൻ ആളുകൾ ഉപയോഗിച്ചിരുന്ന തോട് തീർത്തും മലിനമാണിപ്പോൾ. മഴക്കാലത്ത് വെള്ളമൊഴുക്കുണ്ടാവുന്നതു കൊണ്ട് മലിനീകരണത്തിന് അൽപം കുറവുണ്ടാകും. 

നഗരസഭയിലെ ഒന്നാം വാർഡായ കുരിയാടിയിൽ തുടങ്ങുന്ന, 3 കിലോമീറ്റർ ദൂരമുള്ള തോടിന്റെ 100 മീറ്റർ ഭാഗം ചോറോട് പഞ്ചായത്തിലെ ആമത്തോട് ഭാഗത്താണ്. തോട് നവീകരിക്കാൻ നേരത്തേ നഗരസഭ തുക പാസാക്കിയെങ്കിലും ടെൻഡർ എടുക്കാൻ ആളില്ലെന്നു പറഞ്ഞ് വക മാറ്റി. ഒരു വർഷം മുൻപ് നാട്ടുകാർ തോട് ശുചീകരിച്ചിരുന്നു.

വീണ്ടും മാലിന്യം നിറഞ്ഞതു കൊണ്ട് തോട് പഴയ മട്ടിലായി. തോടിന്റെ അരികുകൾ കെട്ടി ചെളി നീക്കുന്ന പണി ഉൾപ്പെടെ നടത്തണമെന്ന് വാർഡ് കൗൺസിലർ ടി.പി.സുരക്ഷിത ആവശ്യപ്പെട്ടു. മലിനീകരണം രൂക്ഷമായതു കൊണ്ട് പരിസരവാസികൾ ബുദ്ധിമുട്ടുകയാണ്. ഇതിന് ഉടൻ പരിഹാരം കാണണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA