കസ്തൂരിയുമായി 3 പേർ പിടിയിൽ

musthafa-others
പിടിയിലായ മുസ്തഫ, അബ്ദുൽ സലാം, ഹാരിസ് എന്നിവർ.
SHARE

കോഴിക്കോട് ∙ കസ്തൂരി സഹിതം 3 പേരെ വനം വിജിലൻസ് വിഭാഗം പിടികൂടി. കസ്തൂരിമാനിൽ നിന്നു ശേഖരിച്ച കസ്തൂരി വിൽപന നടത്താൻ ശ്രമിക്കവേ പന്തീരാങ്കാവ് സ്വദേശി അബ്ദുൽ സലാം, കുരുവട്ടൂർ സ്വദേശി മുസ്തഫ, തലശ്ശേരി പെരിങ്ങത്തൂർ സ്വദേശി ഹാരിസ് എന്നിവരെയാണു ഫോറസ്റ്റ് ഇന്റലിജൻസ് വിഭാഗവും താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫിസ് സ്റ്റാഫും ചേർന്നു പിടികൂടിയത്. ഇവർ സഞ്ചരിച്ച വാഹനം പിന്തുടർന്നു കോട്ടൂളി ഐഡിബിഐ ബാങ്കിനു സമീപം തടഞ്ഞാണു പിടികൂടിയത്. 

musk-kozhikode
വനംവകുപ്പ് പിടികൂടിയ കസ്തൂരി.

കോഴിക്കോട് ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ പി.പ്രഭാകരന്റെ നേതൃത്വത്തിൽ ‍ഡപ്യൂട്ടി റേഞ്ച് ഓഫിസർ എ.എബിൻ, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർമാരായ ജഗദീഷ് കുമാർ, എം.വബീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ എ.ആസിഫ്, സി.മുഹമ്മദ്‌ അസ്‌ലം, ശ്രീലേഷ് കുമാർ, കെ.വി.ശ്രീനാഥ്, ഡ്രൈവർ പ്രസാദ് എന്നിവർ ഉൾപ്പെട്ട വനം വകുപ്പ് സംഘമാണു പ്രതികളെ പിടികൂടിയത്. കേസിന്റെ തുടർ നടപടികൾ താമരശ്ശേരി റേഞ്ച് ഓഫിസിൽ നടത്തും. കസ്തൂരിമാനിനെ വേട്ടയാടി കൊലപ്പെടുത്തിയാണു കസ്തൂരി ശേഖരിക്കുന്നത്.

1972 ലെ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുത്തി സംരക്ഷിക്കുന്ന കസ്തൂരിമാനിനെ വേട്ടയാടുന്നതു ശിക്ഷാർഹമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS
FROM ONMANORAMA