ADVERTISEMENT

ദേശീയപാതയിൽ ഗതാഗത നിയന്ത്രണം; വടകര ∙ പിഷാരികാവ് ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഇന്നും നാളെയും ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. കണ്ണൂർ ഭാഗത്തു നിന്നുള്ള വാഹനങ്ങൾ പയ്യോളിയിൽ നിന്ന് പേരാമ്പ്ര, ഉള്ളിയേരി, അത്തോളി വഴി കോഴിക്കോട്ടേക്കും തിരികെ വരുന്ന വാഹനങ്ങൾ പാവങ്ങാട് നിന്ന് അത്തോളി, ഉള്ളിയേരി, പേരാമ്പ്ര, ചാനിയംകടവ്, വടകര വഴി കണ്ണൂർ ഭാഗത്തേക്കും പോകണം.

ഗതാഗതം ‌നിരോധിച്ചു

തിരുവള്ളൂർ ∙ പഞ്ചായത്തിലെ മീങ്കണ്ടിത്താഴ –കീഴൽ മുക്ക് റോഡ് പ്രവൃത്തി മൂലം ഇന്നു മുതൽ പണി തീരും വരെ ഗതാഗതം നിരോധിച്ചു.

കോഴ്സ് പ്രവേശനം

കോഴിക്കോട് ∙ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ വിവിധ ബിരുദ-ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് നാളെ വരെ അപേക്ഷിക്കാം. ബിഎ ഇക്കണോമിക്സ്, ഹിസ്റ്ററി, ഫിലോസഫി, സോഷ്യോളജി, എംഎ ഹിസ്റ്ററി, സോഷ്യോളജി കോഴ്സുകളിലേക്കാണ് പ്രവേശനം. 0495 2920228.

കംപ്യൂട്ടർ കോഴ്സ്

കോഴിക്കോട് ∙ എൽബിഎസ് മേഖലാ കേന്ദ്രത്തിൽ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് കംപ്യൂട്ടർ ഹാർഡ് വെയർ, ഡേറ്റ എൻട്രി, പ്രോഗ്രാമിങ്, വെബ് ഡിസൈൻ, കംപ്യൂട്ടർ ഡിപ്ലോമ, മൊബൈൽ ഫോൺ സർവീസിങ് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. 7736680380.

സെക്യൂരിറ്റി

കോഴിക്കോട് ∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രി വികസന സൊസൈറ്റി സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു. 0495 2355900.

സംഭരണം ഇല്ല

കോഴിക്കോട് ∙ 2022 - 23 വർഷത്തെ ഭൗതിക കണക്കെടുപ്പുമായി ബന്ധപ്പെട്ട് ഇന്ന് പച്ചത്തേങ്ങ സംഭരണം ഉണ്ടായിരിക്കുന്നതല്ല.

ഹെർണിയ പരിശോധന ക്യാംപ്

വടകര ∙ പാർക്കോ ആശുപത്രിയിൽ സൗജന്യ ഹെർണിയ പരിശോധന ഏപ്രിൽ 1 നു നടക്കും. 0496 3519999.

ചക്ക വിഭവങ്ങൾ പരിശീലനം ഇന്ന് 

തൊട്ടിൽപാലം∙ ചക്ക കൊണ്ടുള്ള വിവിധതരം മൂല്യവർധിത ഉൽപന്നങ്ങൾ  ഉണ്ടാക്കുന്നതിനുള്ള പരിശീലന ക്ലാസ് ഇന്നു 10നു  വളപ്പിൽ ഓഡിറ്റോറിയത്തിൽ നടക്കും.

മെഡിക്കൽ ക്യാംപ്

നാദാപുരം∙ അരൂർ കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് യൂണിറ്റ്, ജെആർസി യൂണിറ്റ് എന്നിവ മലബാർ മെഡിക്കൽ കോളജിന്റെ സഹകരണത്തോടെ നടത്തുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാംപ് നാളെ 10 മുതൽ അരൂർ യുപി സ്കൂളിൽ നടക്കും. 7591958184.

ഫുട്ബോൾ പരിശീലനം

വടകര ∙ കടത്തനാട് യുണൈറ്റഡ് ഫുട്ബോൾ അക്കാദമിയുടെ 5 മുതൽ 17 വരെ പ്രായമുള്ളവർക്കുള്ള അവധിക്കാല, റഗുലർ ഫുട്ബാൾ പരിശീലനം ഏപ്രിൽ 1 നു തുടങ്ങും. 9645250690.

കളരി പരിശീലനം

വടകര ∙ പുതുപ്പണം കടത്തനാട് കെപിസിജിഎം കളരി സംഘം 60–ാം വാർഷികത്തിന്റെ ഭാഗമായി കുട്ടികൾക്കും അമ്മമാർക്കും നടത്തുന്ന സൗജന്യ അവധിക്കാല പരിശീലനം ഏപ്രിൽ 2 നു തുടങ്ങും. 31 ന് അകം പേർ നൽകണം. 9847106417.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com