വടകര ∙ കണ്ണൂക്കരയിൽ ട്രാക്കിനോട് ചേർന്നുള്ള റെയിൽവേയുടെ പഴയ ക്വാർട്ടേഴ്സ് അപായഭീഷണി ഉയർത്തുന്നു. രണ്ടാമത്തെ ട്രാക്കിനോട് രണ്ടു മീറ്റർ പോലും അകലമില്ലാതായ കെട്ടിടത്തിന്റെ ഒരു കല്ല് പൊളിഞ്ഞു വീണാൽ ട്രാക്കിലെത്തും. ഇതു വഴി പോകുന്ന ട്രെയിനുകൾക്ക് ഭീഷണിയായതിനു പുറമേ സമീപത്തു കൂടെ പോകുന്ന കാൽനടയാത്രക്കാരും ഭീതിയിലാണ്.
കെട്ടിടം 25 വർഷമായി ഉപയോഗിക്കുന്നില്ല. കെട്ടിടത്തിന്റെ സൺഷേഡും ജനലുകളും മറ്റും പൊട്ടി. രണ്ടാമത്തെ ട്രാക്കിന്റെ പണി നടക്കുമ്പോൾ കെട്ടിടത്തിന്റെ തള്ളി നിന്ന ഭാഗം പൊളിച്ചിരുന്നു. ഗേറ്റ് കീപ്പർമാർ ഉപയോഗിക്കാതായപ്പോഴാണ് കെട്ടിടം അനാഥമായത്. ഉപയോഗത്തിന് ആളില്ലാത്ത സാഹചര്യത്തിൽ പൊളിഞ്ഞു വീണുള്ള അപകടം ഒഴിവാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.