കടയിൽ മോഷണം: വി‍ൽപനയ്ക്കും റിപ്പയറിനും സൂക്ഷിച്ച 50 ഫോണുകളും പണവും നഷ്ടമായി

shop-robbary-cctv
മോഷ്ടാക്കളുടെ സിസി ടിവി ദൃശ്യം.
SHARE

വടകര ∙ ലിങ്ക് റോഡിനു സമീപം സിറ്റി ടവറിലെ ഫ്യൂച്ചർ മൊബൈൽ കടയിൽ മോഷണം. വി‍ൽപനയ്ക്കും റിപ്പയറിനും സൂക്ഷിച്ച 50 ഫോണുകളും കടയിൽ സൂക്ഷിച്ച പണവും നഷ്ടമായി. കൊയിലാണ്ടി കൊല്ലം മാളിയക്കൽ റിനീഷിന്റെ ഉടമസ്ഥതയിലുള്ള കടയാണിത്. ഒന്നാം നിലയിലുള്ള കടയുടെ ഷട്ടർ ഇരുമ്പ് പാര കൊണ്ട് വളച്ച് അകത്തു കയറിയായിരുന്നു മോഷണം.ഇന്നലെ പുലർച്ചെ 2.43 ന് 2 പേർ കടയുടെ ഭാഗത്തേക്ക് വന്നതായി സമീപത്തെ സിസി ടിവി ദൃശ്യത്തിൽ കാണുന്നുണ്ട്. 5 മിനിറ്റു കൊണ്ട് മടങ്ങി പോയതും കാണാം. 35 മൊബൈൽ ഫോൺ ഷോപ്പുകൾ പ്രവർത്തിക്കുന്ന കെട്ടിടമാണിത്.

ഒരു വർഷം മുൻപ് ഇതിന്റെ സമീപത്തുള്ള സെൽ വേൾഡ്, കോട്ടയ്ക്കൽ എന്നീ മൊബൈൽ ഷോപ്പുകളിൽ ഇതേ രീതിയിൽ ഷട്ടർ വളച്ച് മോഷണം നടന്നിരുന്നു. പ്രതികളെ പിടികൂടിയെങ്കിലും നഷ്ടമായ ഫോണും പണവും കിട്ടിയിട്ടില്ല. തുടർന്ന് സാമ്പത്തിക ബാധ്യത മൂലം പൂട്ടിയ സെൽ വേൾഡ് ഇതുവരെ തുറന്നിട്ടില്ല. സഹകരണ ബാങ്ക്, ടൂറിസ്റ്റ് ഹോം തുടങ്ങി സ്ഥാപനങ്ങൾ വേറെയുമുള്ള കെട്ടിടത്തിന് രാത്രി കാവൽക്കാരില്ല. വടകര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS