ADVERTISEMENT

ഒഴിവുകൾ

അധ്യാപക നിയമനം

പൂനൂർ ∙ കേളോത്ത് ജിഎൽപി സ്കൂളിൽ എൽപിഎസ്ടി താൽക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ഇന്നു രാവിലെ 11.30ന്.

പയ്യോളി∙ മേലടി ഗവ. ഫിഷറീസ് എൽപി സ്കൂളിൽ അധ്യാപക ഇന്റർവ്യൂ നാളെ രാവിലെ 11ന്.

പ്രവർത്തക കൺവൻഷൻ

ഫറോക്ക് ∙ ചുങ്കം എട്ടേനാല് മോട്ടർ തൊഴിലാളി ഫെഡറേഷൻ എസ്ടിയു പ്രവർത്തക കൺവൻഷൻ ജില്ലാ ട്രഷറർ ഷഫീഖ് ബേപ്പൂർ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ എസ്ടിയു പ്രസിഡന്റ് എൻ.പി.എ.റസാഖ് അധ്യക്ഷത വഹിച്ചു. അംഗത്വ വിതരണോദ്ഘാടനം മണ്ഡലം ജനറൽ സെക്രട്ടറി സിദ്ദിഖ് വൈദ്യരങ്ങാടി നിർവഹിച്ചു. എ.അംജദ്, പി.അബ്ദുൽ നാസർ, ഇ.റിഷാദ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: എ.അംജദ്(പ്രസി), പി.പി.അസ്കർ അലി, സി.രാജേഷ്(വൈ.പ്രസി), പി.അബ്ദുൽ നാസർ(ജന.സെക്ര), കെ.സൈതലവി, ഇ.ഇല്യാസ്(ജോ.സെക്ര) ഇ.റിഷാദ്(ട്രഷ).

പാലം ഉദ്ഘാടനം

കടലുണ്ടി ∙ പഞ്ചായത്ത് പദ്ധതിയിൽ 4 ലക്ഷം രൂപ വകയിരുത്തി ഐറ്റുവളപ്പിൽ നിർമിച്ച ചെമ്പേത്തോട് തെക്കേ പാലം പഞ്ചായത്ത് പ്രസിഡന്റ് വി.അനുഷ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.കെ.ശിവദാസൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ബിന്ദു പച്ചാട്ട്, മുരളി മുണ്ടേങ്ങാട്ട്, ബ്ലോക്ക് പഞ്ചായത്ത് അംഗം രേഷ്മ വെള്ളായിക്കോട്ട്, പഞ്ചായത്ത് അംഗങ്ങളായ ഹക്കീമ മാളിയേക്കൽ, ടി.പി.ഇമ്പിച്ചിക്കോയ, കടലുണ്ടിക്കടവ് റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം.എം.മഠത്തിൽ, പാലം നിർമാണ കമ്മിറ്റി കൺവീനർ കെ.ഇസ്മായിൽ, എ.പി.പ്രവീൺ കുമാർ എന്നിവർ പ്രസംഗിച്ചു.

യൂണിറ്റ് സമ്മേളനം

കടലുണ്ടി ∙ പുരോഗമന കലാസാഹിത്യ സംഘം യൂണിറ്റ് സമ്മേളനം പ്രകാശ് മണ്ണൂർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പ്രദീപ്കുമാർ കുന്നത്ത് അധ്യക്ഷത വഹിച്ചു. മേഖല പ്രസിഡന്റ് പി.പി.രാമചന്ദ്രൻ, യു.കെ.പത്മലോചനൻ, എ.കെ.സിന്ധു എന്നിവർ പ്രസംഗിച്ചു. ഭിന്നശേഷി വിദ്യാർഥികളുടെ സംസ്ഥാന തല കലാമേളയിൽ ബി ഗ്രേഡ് നേടിയ തൈക്കടവത്ത് അശ്വന്തിനെ ആദരിച്ചു. ഭാരവാഹികൾ: പ്രദീപ്കുമാർ കുന്നത്ത്(പ്രസി), യു.കെ.പത്മലോചനൻ(സെക്ര), ഷൺമുഖൻ വളപ്പിൽ(ട്രഷ).

ഫറോക്ക് ∙ പുരോഗമന കലാസാഹിത്യ സംഘം പെരുമുഖം യൂണിറ്റ് സമ്മേളനം ദിവ്യ അജീഷ് ഉദ്ഘാടനം ചെയ്തു. ബാലചന്ദ്രൻ കാട്ടീരി അധ്യക്ഷത വഹിച്ചു. ഇ.മോഹൻദാസ്, മോഹനൻ പൈക്കാട്ട്, ഉണ്ണിക്കൃഷ്ണൻ തിയ്യത്ത്, എൻ.പ്രജല, എൻ.മനോജ്, വി.ആനന്ദകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: മോഹനൻ പൈക്കാട്ട്(പ്രസി), വി.ആനന്ദകൃഷ്ണൻ(വൈ.പ്രസി), ബാലചന്ദ്രൻ കാട്ടീരി(സെക്ര), വി.കോമളവല്ലി(ജോ.സെക്ര).

പ്രചാരണ ജാഥ

ഫറോക്ക് ∙ കേന്ദ്ര സർക്കാരിന്റെ ചരിത്ര നിഷേധത്തിനും പാഠപുസ്തകങ്ങളിലെ കാവിവൽക്കരണത്തിനും എതിരെ പെരുമുഖം മേഖല ജനകീയ വിദ്യാഭ്യാസ സമിതി സംഘടിപ്പിച്ച പ്രചാരണ ജാഥ ഇ.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. മധുസൂദനൻ കാട്ടീരി അധ്യക്ഷത വഹിച്ചു. കെ.കെ.സുധീർ, ഉണ്ണിക്കൃഷ്ണൻ തിയ്യത്ത്, എൻ.മനോജ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: കെ.കെ.സുധീർ(ചെയ), മധുസൂദനൻ കാട്ടീരി(കൺ).

സി.കെ.മമ്മു സ്മാരക മെഡിക്കൽ ഷോപ്പ് ഉദ്ഘാടനം ഇന്ന്

വാണിമേൽ∙ പഞ്ചായത്ത് മുസ്‍ലിം യൂത്ത് ലീഗിനു കീഴിൽ പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ റിലീഫ് സെൽ നിർധന രോഗികൾക്ക് സൗജന്യ നിരക്കിൽ മരുന്നുകൾ വിതരണം ചെയ്യുന്നതിനായി സജ്ജമാക്കിയ സി.കെ.മമ്മു സ്മാരക മെഡിക്കൽ ഷോപ്പ് ഇന്നു രാവിലെ 10ന് ഭൂമിവാതുക്കൽ പാക്വയി റോഡിൽ മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ലീഗ് വൈസ് പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുല്ല മുഖ്യാതിഥിയാകും.  വിവാഹങ്ങൾക്കും മറ്റും ഭക്ഷണ വിതരണം ഏറ്റെടുത്തു നടത്തുന്ന റിലീഫ് സന്നദ്ധ പ്രവർത്തകർ, ഇതു വഴി ലഭിക്കുന്ന വരുമാനം ഉപയോഗിച്ചാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നത്. 

ലീഗ് തദ്‌രീബ് പഠന ക്യാംപ് 

ചെക്യാട്∙ പഞ്ചായത്ത് മുസ്‌‍ലിം ലീഗ് തദ്‌രീബ് പഠന ക്യാംപ് ജില്ലാ ലീഗ് പ്രസിഡന്റ് എം.എ.റസാഖ്  ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് അഹമദ് കുറുവയിൽ അധ്യക്ഷത വഹിച്ചു.സംസ്ഥാന ലീഗ് സെക്രട്ടറി ശാഫി ചാലിയം, സൂപ്പി നരിക്കാട്ടേരി, അഹമദ് പുന്നക്കൽ, സി.പി.അസീസ്, വി.കെ.സി.ഉമർ മൗലവി, എൻ.കെ.മൂസ, അബ്ദുല്ല വയലോളി, എ.ആമിന, ടി.കെ. ഖാലിദ്, ബി.പി.മൂസ തുടങ്ങിയവർ പ്രസംഗിച്ചു.

റസാഖ് പയമ്പ്രോട്ടിനെ അനുസ്മരിച്ചു

നാദാപുരം∙ മാപ്പിള കലാ അക്കാദമി മുൻ സെക്രട്ടറി റസാഖ് പയമ്പ്രോട്ടിനെ നാദാപുരം മോയിൻകുട്ടി വൈദ്യർ സ്മാരക ഉപകേന്ദ്രം അനുസ്മരിച്ചു. സി.എച്ച്.മോഹനൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ വി.സി.ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. കെ.സുരേന്ദ്രൻ, വി.എ.മുഹമ്മദ് ഹാജി, കെ.വി.നാസർ, എ.കെ.ഹരിദാസൻ, ആലക്കൽ നാസർ, ഡോ.പി.ഹമീദ്, ഇ.സിദ്ദിഖ്, ടി.ബാബു, തുടങ്ങിയവർ പ്രസംഗിച്ചു.

ഒഴിവുകൾ

അധ്യാപക നിയമനം

വടകര ∙ മണിയൂർ ഗവ. എച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗം മലയാളം, ജേർണലിസം, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് അധ്യാപക അഭിമുഖം 31 ന് രാവിലെ 11 ന്.

വടകര ∙ ഓർക്കാട്ടേരി കെകെഎംജിവിഎച്ച്എസ്എസിൽ വിഎച്ച്എസ്ഇ വിഭാഗം വൊക്കേഷനൽ ടീച്ചർ ഇൻ എസ്എൽടി (ഇലക്ട്രോണിക്സ്), വൊക്കേഷനൽ ടീച്ചർ ഇൻ ഡിഎൻഎച്ച്, നോൺ വൊക്കേഷനൽ ടീച്ചർ ഇൻ ഇംഗ്ലിഷ് (സീനിയർ), ഫിസിക്സ് (സീനിയർ), കെമിസ്ട്രി (സീനിയർ) വിഷയങ്ങളിൽ അഭിമുഖം 31 ന് ഉച്ചയ്ക്ക് 2 ന്. 9446322825.

വളയം∙ ചുഴലി ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടി അധ്യാപക കൂടിക്കാഴ്ച ഇന്നു രാവിലെ 10ന്.

 അറിയിപ്പ്

റഹ്മാനി എൻട്രൻസ്  നാളെ

നാദാപുരം∙  കടമേരി റഹ്മാനിയ അറബിക് കോളജിൽ റഹ്മാനി കോഴ്‌സിനുള്ള എൻട്രൻസ് പരീക്ഷ നാളെ രാവിലെ 10നു കടമേരി റഹ്മാനിയ അറബിക് കോളജ്,  സൈനുൽ ഉലമ ഇസ്‌ലാമിക് അക്കാദമി കൊണ്ടോട്ടി എന്നിവിടങ്ങളിൽ നടക്കും. സ്‌പോട്ട് റജിസ്‌ട്രേഷൻ ഉണ്ടാകും. 8157058170.

അധ്യാപക നിയമനം

കോഴിക്കോട്∙ പുതിയങ്ങാടി ജിഎംയുപി സ്കൂളിൽ എച്ച്ടിവി, യുപിഎസ്ടി അധ്യാപക കൂടിക്കാഴ്ച ഇന്നു രാവിലെ 11 ന്.

കോഴിക്കോട് ∙ കച്ചേരിക്കുന്ന് ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടി അറബിക് കൂടിക്കാഴ്ച നാളെ രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ.

കോഴിക്കോട് ∙ ചിന്താവളപ്പ് ഗവ. യുപി സ്കൂളിൽ ജൂനിയർ ഹിന്ദി പാർട്‌ടൈം അധ്യാപക കൂടിക്കാഴ്ച നാളെ രാവിലെ 11ന് സ്കൂളിൽ.

ചാത്തമംഗലം ∙ ചേനോത്ത് ഗവ. എൽപി സ്കൂളിൽ അധ്യാപക ഇന്റർവ്യൂ നാളെ വൈകിട്ട് 3 ന് സ്കൂൾ ഓഫിസിൽ.

ചാത്തമംഗലം ∙ പുള്ളന്നൂർ ന്യൂ ഗവ. എൽപി സ്കൂളിൽ എൽപിഎസ്എ , അറബിക് അധ്യാപക ഇന്റർവ്യൂ നാളെ രാവിലെ 10ന് സ്കൂൾ ഓഫിസിൽ.

മാവൂർ ∙ ചെറൂപ്പ മണക്കാട് ഗവ. യുപി സ്കൂളിൽ അധ്യാപക ഇന്റർവ്യൂ നാളെ രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ.

മാറ്റിവച്ചു

അത്തോളി ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇന്ന്  ഉച്ചയ്ക്ക് 2.30 ന് നടത്താൻ തീരുമാനിച്ച സോഷ്യൽ സയൻസ് അധ്യാപക കൂടിക്കാഴ്ച മാറ്റിവച്ചു.

അയൽശ്രീ

വാർഷികം 

അത്തോളി ∙ കുനിയിൽകടവ് റസിഡന്റ്സ് അസോസിയേഷൻ എട്ടാം വാർഷികം പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേരള ചലച്ചിത്ര അക്കാദമി റീജനൽ കോ ഓർഡിനേറ്റർ എസ്.നവീന മുഖ്യാതിഥിയായി. ഫൊട്ടോഗ്രഫിയിൽ അവാർഡുകൾ നേടിയ വിനോദ് അത്തോളിയെയും ബയോ കെമിസ്ട്രിയിൽ ഒന്നാം റാങ്ക് നേടിയ രോഹിത പറമ്പിലിനെയും എസ്എസ്എൽസി ഉന്നത വിജയം നേടിയ വിദ്യാർഥികളെയും കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ് അനുമോദിച്ചു. 

മുഹമ്മദ് നാസിഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെംബർ എ.എം.സരിത, ആർ.എം.കുമാരൻ, താഴത്തെയിൽ ഷെഫീഖ്, രവീന്ദ്രൻ എടവലത്ത്, ടി.കെ.ഫസീൽ, ശശിധരൻ വള്ളിൽ എന്നിവർ പ്രസംഗിച്ചു. ഘോഷയാത്രയും കലാപരിപാടികളും നടന്നു.

വൈദ്യുതി മുടക്കം

കോഴിക്കോട് ∙ നാളെ രാവിലെ 7 മുതൽ 2 വരെ കുറ്റ്യാടി ചീനവേലി, മണ്ണൂർ, കൊറ്റം.

∙ 7 – 4: ആയഞ്ചേരി നടയമ്മൽ, മലയാടപ്പൊയിൽ, കോട്ടുമുക്ക്, അരിയൂർ, ഉദയ ക്ലബ്, അരൂർ പോസ്റ്റ് ഓഫിസ്.

∙ 7 – 11: അത്തോളി മൊടക്കല്ലൂർ, എംഎംസി, ചായാടത്തുപാറ, എരട്ടോറത്താഴം.

∙ 8 – 3: കോവൂർ ഇരിങ്ങാടൻപള്ളി റോഡിൽ കണ്ണംകുളം, കോവൂർ അങ്ങാടി, കോവൂർ ഗ്രാമീൺ ബാങ്ക് പരിസരം.

∙ 8 – 5: കൂട്ടാലിട മൂലാട്, ഈസ്റ്റ് മൂലാട്, മൂലാട് കനാൽ.

∙ 8 – 6: കൂമ്പാറ, കൂടരഞ്ഞി പരിസര പ്രദേശം.

∙ 8.30 – 5.30: മൂടാടി മുകാമി പെട്രോൾ പമ്പ് പരിസരം, കൊല്ലം ടൗൺ, കൊല്ലം ബീച്ച്, ഓർഗാനിക് റോഡ്, പാറപ്പള്ളി പരിസരം, പിഷാരികാവ് പരിസരം.

∙ 9 – 2: പേരാമ്പ്ര കല്ലോട്, കല്ലോട് ഹോസ്പിറ്റൽ, ലാസ്റ്റ് കല്ലോട്, കല്ലോട് മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, കുളങ്ങരത്താഴ, പേരാമ്പ്ര മിനി സിവിൽ സ്റ്റേഷൻ.

∙ 9.30 – 3: കട്ടാങ്ങൽ കല്ലിടുമ്പിൽ, വേങ്ങേരി മഠം, മുച്ചൂളി കോരൻകുളങ്ങര, ശ്രീകൃഷ്ണ, വലിയപൊയിൽ, റിലയൻസ് വലിയപൊയിൽ, എൻഐടി ടെലിഫോൺ എക്സ്ചേഞ്ച്, ദയാപുരം, നോർക്കർ, ശ്രീസൺ ക്രഷർ.

∙ 10 – 1: കട്ടാങ്ങൽ ചാത്തമംഗലം റജിസ്റ്റർ ഓഫിസ് പരിസരം, വെസ്റ്റ് ചാത്തമംഗലം, പാലാട്ടുമ്മൽ, ചാത്തമംഗലം ടൗൺ, അക്വാട്രീറ്റ്.

∙ 10 – 12: അത്തോളി കൂമുള്ളി, കൂമുള്ളി വായനശാല, പുത്തഞ്ചേരി.

∙ 12 – 2: അത്തോളി ആലിൻചുവട്, കുന്നത്തറ, പുറകോളിപ്പൊയിൽ, തോരായി, കൊടശ്ശേരി, അടുവാട്ട്, പെരളിമല.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com