ചക്കിട്ടപാറ ∙ പഞ്ചായത്തിന്റെ മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി മുതുകാട് മേഖലയിൽ നിന്നു ശേഖരിച്ച മാലിന്യം മുതുകാട് അങ്ങാടിക്കു സമീപത്ത് സൂക്ഷിച്ചത് ദുരിതമാകുന്നു. ഓട്ടോറിക്ഷ സ്റ്റാൻഡിനു പിൻവശത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്ന പ്രദേശത്താണ് ചാക്കുകെട്ടുകൾ. രണ്ടാഴ്ച മുൻപാണ് വീടുകളിൽ നിന്നു മാലിന്യം ശേഖരിച്ചത്.
വേനൽ മഴ പെയ്യുന്നതിനാൽ ചാക്കിൽ വെള്ളം കെട്ടി നിന്നു കൊതുക് പെരുകാൻ കാരണമാകുമെന്ന് ആശങ്കയുണ്ട്. മലയോരത്ത് ഡെങ്കിപ്പനി റിപ്പോർട്ട് െചയ്തിട്ടുണ്ട്. പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ മാലിന്യം നീക്കം ചെയ്യാൻ അടിയന്തര നടപടിയെടുക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.