കോഴിക്കോട് ജില്ലയിൽ ഇന്ന് (01-06-2023); അറിയാൻ, ഓർക്കാൻ

kozhikode-map
SHARE

അധ്യാപക  നിയമനം: കോഴിക്കോട് ∙ നടക്കാവ് ജിവിഎച്ച്എസ്എസ് ഫോർ ഗേൾസ് വിഎച്ച്എസ്ഇ വിഭാഗം വൊക്കേഷനൽ ടീച്ചർ ഇൻ തെറപ്പി, വൊക്കേഷനൽ ടീച്ചർ ഇൻ ഫിസിക്സ് അഭിമുഖം നാളെ രാവിലെ 11ന്.

∙ കിണാശ്ശേരി ഗവ. ഹൈസ്കൂളിൽ യുപിഎസ്ടി അഭിമുഖം ഇന്ന് ഉച്ചയ്ക്കു 2ന്.

∙ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ ഇംഗ്ലിഷ് ഗെസ്റ്റ് അധ്യാപക അഭിമുഖം നാളെ രാവിലെ 10ന്.

∙ പറമ്പിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇസ്‌ലാമിക് ഹിസ്റ്ററി വിഷയങ്ങളിൽ അധ്യാപക അഭിമുഖം നാളെ രാവിലെ 11ന്.

ഗെസ്റ്റ് ഇൻസ്ട്രക്ടർ

കോഴിക്കോട് ∙ മാളിക്കടവ് ജനറൽ ഐടിഐയിൽ ഗെസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവിലേക്ക് ലാറ്റിൻ കാത്തലിക്–ആംഗ്ലോ ഇന്ത്യൻ വിഭാഗക്കാരുടെ അഭാവത്തിൽ ജനറൽ വിഭാഗത്തിൽ നിന്നു നിയമിക്കും. നാളെ രാവിലെ 11ന് ഇന്റർവ്യൂ. 0495 2377016

വൈദ്യുതി മുടക്കം

കോഴിക്കോട് ∙ നാളെ രാവിലെ 7 മുതൽ 3 വരെ മൂടാടി പരിധിയിൽ മുചുകുന്ന്, മുചുകുന്ന് കോളജ്, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പരിസരം, പൊറായി പള്ളി പരിസരം, കോട്ടയിൽ അമ്പലം പരിസരം, അകലാപ്പുഴ, കൊടുവള്ളി പരിധിയിൽ കൊയറ്റടിത്താഴം, കുന്നത്ത് പള്ളി, കൊത്തൽ കണ്ടി, വള്ളോപ്രചാലിൽ, ശങ്കരൻ കുന്നത്ത്, മടവൂർ മുക്ക്, പിവിഎസ് സ്കൂൾ പരിസരം, കാവിലുമ്മാരം, കച്ചേരിമുക്ക്, വടക്കേത്തൊടിക, ഈസ്റ്റ് കിഴക്കോത്ത്, കിഴക്കോത്ത് പള്ളി, പകലേടത്ത്, മംഗല്യ റൈസ്മിൽ പരിസരം, കിഴക്കോത്ത് അങ്കണവാടി, കെഡബ്ല്യുഎ, പൂളക്കമണ്ണിൽ, പുത്തൻവീട്.

∙ 8 – 6: തിരുവമ്പാടി പരിധിയിൽ കറ്റ്യാട്, പെരുമാലിപ്പടി.

∙ 8 – 3: കൊയിലാണ്ടി നോർത്ത് പരിധിയിൽ കുറുവങ്ങാട്, പന്തലായനി സ്കൂൾ പരിസരം, മണമൽ, കോവൂർ പരിധിയിൽ മെഡിക്കൽ കോളജ് എംഎസ്എസ് സെന്റർ പരിസരം, പെർളങ്കാവ് പരിസരം, മെഡിക്കൽ കോളജ് ക്യാംപസ് സ്കൂൾ പരിസരം.

∙ 9.30 – 11.30: കുറ്റ്യാടി ടൗൺ, കുറ്റ്യാടി ഹോസ്പിറ്റൽ പരിസരം.

∙ 7.30 – 2: നരിക്കൂട്ടും ചാൽ, നീലേച്ചുകുന്ന്, ചട്ടമുക്ക്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS