മുക്കം∙ കൊയിലാണ്ടി –എടവണ്ണ സംസ്ഥാന പാതയിൽ മുക്കം –ഓമശ്ശേരി റോഡിൽ മുത്തേരിക്ക് സമീപം കാപ്പുമല വളവിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. ഒട്ടേറെ പേർക്ക് പരുക്കേറ്റു. ഇന്നലെ വൈകിട്ട് 5ന് ആഅപകടം. മുക്കത്തു നിന്ന് കൊടുവള്ളിയിലേക്ക് പോകുന്ന ചാലിൽ എന്ന ബസ് ആണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തെ തുടർന്ന് പരുക്കേറ്റവരെ തൊട്ടടുത്തുള്ള അഗസ്ത്യൻമൂഴി സെന്റ് ജോസഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരതുരമായ പരുക്കേറ്റ ഏതാനും പേരെ മണാശ്ശേരി കെഎംസിടി മെഡിക്കൽ കോളജിലേക്കും മാറ്റി.
ബസ് ഡ്രൈവർ വിജീഷ്(34), കണ്ടക്ടർ നിഹാൽ(22) ഉൾപ്പെടെയുള്ളവർക്കാണ് പരുക്കേറ്റത്. പരുക്കേറ്റ് സെന്റ് ജോസഫ് ആശുപത്രിയിൽ ചികിത്സ തേടിയവർ. പൂളപ്പൊയിൽ സ്വദേശികളായ ദേവി പാർവതി(15) നന്ദകിഷോർ(11), പൂത്തൂർ പ്രവീണ(38), രാജശ്രീ നെല്ലിക്കാപൊയിൽ(22), അജീഷ്(47), സിനി തേക്കുംകുറ്റി(39), സുജാത(45)സിനിമോൾ വേർക്കുന്നുമ്മൽ(36)ഷീബ എരമംഗലത്ത്(40), സിൻസി ജിനേഷ്(37)കൊടുവള്ളി ഷാരോൺ(12), ബേബി(53), അഷിത(29), സുമതി(49)കൊടുവള്ളി ഷാജേന്ദ്രൻ(53), ടോമി കക്കാടംപൊയിൽ(48)ഗുരുതരമായി പരുക്കേറ്റ മൈമൂന (22), സിനി(39) എന്നിവരെയാണ് കെഎംസിടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. അപകടത്തെ തുടർന്ന് ഓമശ്ശേരി റോഡിൽ ഏറെ നേരെ ഗതാഗതം തടസ്സപ്പെട്ടു.