ADVERTISEMENT

മാവൂർ ∙ കനത്ത മഴയും കാറ്റും വകവയ്ക്കാതെ കൂളിമാട് പാലത്തിന്റെ ഉദ്ഘാടനത്തിനെത്തിയത് ആയിരക്കണക്കിനാളുകൾ. രണ്ടു പതിറ്റാണ്ടു കാലത്തെ കാത്തിരിപ്പിനൊടുവിൽ യാഥാർഥ്യമായ പാലത്തിന്റെ ഉദ്ഘാടനം രണ്ടു ദിവസങ്ങളിലായാണ് ഇരു കരക്കാരും ചേർന്ന് ആഘോഷിച്ചത്. മലപ്പുറം ജില്ലയിലെ മപ്രത്തു നിന്നു നാട മുറിച്ചു പാലം ഗതാഗതത്തിനായി തുറന്നു നൽകി. ചെണ്ട വാദ്യ മേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെയാണു മന്ത്രിയെയും ജനപ്രതിനിധികളെയും ഇക്കരെ കൂളിമാട് കടവിലേക്ക് ആനയിച്ചത്.

മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും കൂളിമാട്, നായർകുഴി, പാഴൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരും ചേർന്നാണു അതിഥികളെ സ്വീകരിച്ചത്. എത്തിയവർക്കെല്ലാം ജ്യൂസ്, ചായ, മധുര പലഹാരങ്ങൾ എന്നിവ നൽകി. ഗാനമേള ഒരുക്കിയിരുന്നു. പാലത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ചായ സൽക്കാരം, കരിമരുന്ന് പ്രയോഗം, വിളംബര ജാഥ എന്നിവയും നടത്തി.

ഇന്നലെ നടത്തിയ ജനകീയ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് എം.കെ.രാഘവൻ എംപി. എം.പി.അബ്ദുസ്സമദ് സമദാനി എംപി, എളമരം കരീം എംപി, ടി.വി.ഇബ്രാഹിം എംഎൽഎ, കെആർഎഫ്ബി പ്രോജക്ട് ഡയറക്ടർ ഡാർലിൻ കാർമലിറ്റ ഡിക്രൂസ്, എസ്.ദീപു, കുന്നമംഗലം ബ്ലോക്ക് പ്രസിഡന്റ് ടി.പി.മാധവൻ, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷിജിനി ഉണ്ണി, ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ, വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് സി.വി.സഖറിയ, ജില്ലാ പഞ്ചായത്ത് അംഗം നാസർ എസ്റ്റേറ്റ് മുക്ക്, മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം സുഭദ്ര ശിവദാസൻ, മുക്കം മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com