ADVERTISEMENT

കോഴിക്കോട്∙സ്വകാര്യ ബസ് വ്യവസായ രംഗത്തെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ.തോമസ് സെക്രട്ടേറിയറ്റിനു മുൻപിൽ ഈ മാസം 5 മുതൽ അനിശ്ചിതകാല നിരാഹാര സമരം നടത്തും. എന്നാൽ ജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള സമരം നടത്തില്ലെന്നും, ഈ മാസം 7ന് ഒരു വിഭാഗം ബസുടമകൾ ബസ് സർവീസ് നിർത്തിവച്ച് തുടങ്ങുന്ന സമരത്തിൽ അസോസിയേഷൻ സഹകരിക്കില്ലെന്നും ജില്ലാ പ്രസിഡന്റ് കെ.ടി.വാസുദേവനും സെക്രട്ടറി എം.തുളസീദാസും അറിയിച്ചു.

സ്വകാര്യ ബസ് വ്യവസായത്തെക്കുറിച്ചു പഠിക്കാൻ സർക്കാർ കമ്മിഷനെ നിയോഗിക്കണം. വിദ്യാർഥികളുടെ യാത്രാനിരക്കിനെക്കുറിച്ച് പഠിച്ച് 6 മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിച്ച കമ്മിറ്റി കാര്യമായൊന്നും ചെയ്തിട്ടില്ലെന്ന് അസോസിയേഷൻ കുറ്റപ്പെടുത്തി. എഐ ക്യാമറയിൽ പതിയുന്ന കുറ്റങ്ങൾക്കു പിഴ ഈടാക്കും മുൻപ് മോട്ടർ വാഹന വകുപ്പും പൊലീസും ബസ് ജീവനക്കാരെയും യാത്രക്കാരെയും ബോധവൽക്കരിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com