ADVERTISEMENT

കോഴിക്കോട്∙ ജയപരാജയങ്ങളെ സമചിത്തതയോടെ കാണാനുള്ള മൂല്യവത്തായ സംസ്ക്കാരം വളർത്തിയെടുക്കുന്ന ഇടമാണ് കളിക്കളങ്ങളെന്ന് സംസ്ഥാന മനുഷ്യവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് പറഞ്ഞു. ജില്ലാ ബാഡ്മിന്റൺ അസോസിയേഷന്റെ സാവിത്രി ദേവി സാബു മെമ്മോറിയൽ യോനെക്സ് സൺറൈസ് സംസ്ഥാന ബാഡ്മിന്റൺ റാങ്കിങ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാഡ്മിന്റൺ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സഞ്ജീവ് സാബു അധ്യക്ഷനായിരുന്നു.

 

കെബിഎസ്എ മുൻ പ്രസിഡന്റ് എ.വത്സലൻ , ഡോ.എൻ.മാധവൻ, മണ്ണാറക്കൽ മാധവൻ, യോനക്സ് പ്രതിനിധി എം.സത്യജിത്ത്, ബാഡ്മിന്റൺ അസോസിയേഷൻ ജില്ലാ സെക്രട്ടറി ഇ.ആർ. വൈശാഖ്, ട്രഷറർ കെ.ഹരികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. 14 ജില്ലകളിൽനിന്ന് 500 മത്സരാർത്ഥികളാണ് ടൂർണ്ണമെന്റിൽ പങ്കെടുക്കുന്നത്. രാവിലെ 8 മുതൽ രാത്രി 8.30 വരെയാണ് ടൂർണമെന്റ്. ഇന്നലെയും ഇന്നും അണ്ടർ 19 വിഭാഗത്തിലാണ് മത്സരം. നാളെ മുതൽ സീനിയർ വിഭാഗം മത്സരം നടക്കും. 8 നാണ് ഫൈനൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com