ADVERTISEMENT

മുക്കം∙ മുക്കത്ത് മോഷണ പരമ്പര. ബൈപാസ്, മാളിക കോംപ്ലക്സ്, പുതിയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലെ ഒട്ടേറെ കടകളിൽ മോഷണവും മോഷണ ശ്രമവും. പഴയ ബസ് സ്റ്റാൻഡ് പരിസരത്തുള്ള സപ്ലൈകോ സ്റ്റോറിന്റെ മെഡിക്കൽസ് സ്റ്റോർ അടക്കമുള്ള സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. മിക്ക കടകളിൽ നിന്നും സാധനങ്ങളും പണവും നഷ്ടമായി. പൂട്ട് തകർത്താണ് മോഷണം നടത്തിയത്. ബൈപാസിലെ യാമി ബ്യൂട്ടിക്കോയുടെ കൂറ്റൻ ചില്ലുകൾ തകർക്കാൻ സാധിക്കാത്തതിനാൽ കടയ്ക്കുള്ളിൽ കയറാനായില്ല.

മാളിക കോംപ്ലക്സിലെ സനം ബാഗ് ഹൗസിൽ നിന്നും 20,000 രൂപ കവർന്നു. സപ്ലൈക്കോ മെഡിക്കൽ സ്റ്റോറിൽ നിന്നും 4000 രൂപയും നഷ്ടമായി. ചിൽകെറ്റ് പർദ, പുതിയ ബസ് സ്റ്റാൻഡിലെ എജ്യു ബസാർ, ഹോം സെന്റർ, ഹൈനസ് ഫാൻസി, കളർ വേൾഡ്, പഴയ ബസ് സ്റ്റാൻഡിലെ ക്വാളിറ്റി ഫാൻസി, ബെല്ലാ മൊബൈൽ കടകളിലാണ് മോഷണം ശ്രമം നടന്നത്. വിരലടയാള വിദഗ്ധരും പൊലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തി.

ഇൻസ്പെക്ടർ കെ.സുമിത്ത് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ കെ.സി.പ്രദീപ്, മനോജ് കുമാർ, സീനിയർ സിപിഒമാരായ ജദീർ, റഷീദ്, എന്നിവർ അടങ്ങുന്ന അന്വേഷണ സംഘം കടകളിൽ പരിശോധന നടത്തി. കടകളിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലിസ് അന്വേഷണം ഊർജിതമാക്കി. ക്വാളിറ്റി ഫാൻസിയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നു മോഷ്ടാവിന്റെ ദൃശ്യം ലഭിച്ചതായാണ് സൂചന. മുഖം മൂടിയും കയ്യിലും കാലിലും സോക്സും ധരിച്ചിട്ടുണ്ട്. പൂട്ട് പൊളിക്കാനുള്ള ഹാമർ, ടോർച്ച് എന്നിവയും ഉണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com