ADVERTISEMENT

കോഴിക്കോട് ∙ ക്യാമറകൾ കൺതുറന്നപ്പോൾ തെളിഞ്ഞത് നിയമ ലംഘനത്തിന്റെ നിലയ്ക്കാത്ത പ്രവാഹം. മണിക്കൂറിൽ 30 നിയമ ലംഘനങ്ങൾ! ഇന്നലെ മുതൽ ജില്ലയിൽ പ്രവർത്തനം തുടങ്ങിയ 63 എഐ ക്യാമറകളുടെ കണ്ണിൽ പതിഞ്ഞ ദൃശ്യങ്ങൾ ചേവായൂർ എൻഫോഴ്സ്മെന്റ് കൺട്രോൾ റൂം മോണിറ്ററിൽ 8.30 മുതൽ തെളിഞ്ഞു.

63 ക്യാമറ 9 മണിക്കൂറിൽ കണ്ടെത്തിയ ഗതാഗത നിയമ ലംഘനം വേർതിരിച്ചത് കൺട്രോൾ റൂമിലെ 11 പേർ. സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്രയാണ് കൂടുതലും പിടിച്ചത്. ഇതിൽ ഡ്രൈവർക്കൊപ്പം മുൻ സീറ്റിൽ ബെൽറ്റ് ഇടാതെ യാത്ര ചെയ്യുന്ന സ്ത്രീകളാണ് ഭൂരിഭാഗവും.

ആദ്യ നിയമ ലംഘനം കണ്ടെത്തിയത് പേരാമ്പ്ര മേഖലയിൽ നിന്ന്. ചരക്കു വാഹന യാത്രയിൽ ഡ്രൈവർക്കൊപ്പം ഇരുന്ന ആൾ സീറ്റ് ബെൽറ്റ് ധരിച്ചില്ല. ഇരു ചക്ര വാഹനങ്ങളിൽ രണ്ടിൽ കൂടുതൽ പേർ യാത്ര ചെയ്യുന്നതും ക്യാമറ പിടിച്ചു. എന്നാൽ ഇതിൽ കുട്ടികളാണെന്നു കണ്ടെത്തിയതിൽ തൽക്കാലം നടപടി ഇല്ലാതെ മാറ്റി വയ്ക്കുന്നുണ്ട്.

പിൻസീറ്റിൽ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നതിൽ മുഴുവനും യുവാക്കളാണ്. ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്തതിൽ സ്ത്രീകൾ ഇല്ല. എന്നാൽ ക്യാമറകളിൽ ഒന്നിലും അമിത വേഗം കണ്ടെത്തിയില്ല. കൂടുതൽ നിയമലംഘനം കണ്ടെത്തിയത് ജില്ലയിൽ റൂറൽ മേഖലയിലാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com