ADVERTISEMENT

കോഴിക്കോട് ∙ മോഷ്ടിച്ച ബൈക്കുമായി റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് 3 പേർ പൊലീസ് പിടിയിൽ. പന്നിയങ്കര സൂറത്ത് ഹൗസിൽ ഇ.ടി.മുഹമ്മദ് റംഷാദ് (32), ഒളവണ്ണ പയ്യുണ്ണി ഹൗസിൽ പി.എ.അജ്നാസ് (23), അരീക്കാട് ഹസ്സൻഭായ് വില്ലയിൽ പി.എം.ഷംജാദ് (27) എന്നിവരെയാണ് നർകോട്ടിക് സെൽ അസി. കമ്മിഷണർ പ്രകാശൻ പി. പടന്നയിലിന്റെ നേതൃത്വത്തിൽ ഡാൻസാഫും എസ്ഐ ജിബിൻ ജെ. ഫ്രഡിയുടെ നേതൃത്വത്തിൽ ടൗൺ പൊലീസും ചേർന്നു പിടികൂടിയത്.

ടൗൺ, വെള്ളയിൽ സ്റ്റേഷനുകളിൽ ബൈക്ക് മോഷണത്തിനു കേസ് എടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. മോഷ്ടിച്ച 2 ബൈക്കുകൾ ഇവരിൽ നിന്ന് കണ്ടെടുത്തു. ലഹരി മരുന്ന് ഉപയോഗിക്കുന്നവരാണ്. രാത്രി ടൗണിൽ കറങ്ങി ബിൽഡിങ് പാർക്കിങ്ങിലും ഷോപ്പിന്റെ വശങ്ങളിലും നിർത്തിയിട്ട ബൈക്കുകൾ മോഷ്ടിക്കുകയാണ് രീതി. മോഷണം നടത്തിയ ബൈക്ക് ലഹരി വിൽപനക്കാർക്ക് നൽകി അവരിൽ നിന്ന് ലഹരി മരുന്നു വാങ്ങുകയാണ് ഇവർ ചെയ്യുന്നതെന്നു പൊലീസ് പറഞ്ഞു. 

പൊക്കുന്നിലെ സിദ്ദിഖിന്റെ സ്കൂട്ടർ ചെറൂട്ടി റോഡ് ലോറി സ്റ്റാൻഡിൽ നിന്നും വെള്ളയിലെ അജ്മലിന്റെ ബൈക്ക് ഗാന്ധി റോഡ് ഭാഗത്തു നിന്നുമാണ് ഇവർ മോഷ്ടിച്ചത്. 3 പേരും നേരത്തെ ലഹരി, മോഷണ കേസുകളിൽ പ്രതിയാണ്. ഡാൻസഫ് എസ്ഐ മനോജ് എടയേടത്ത്, എഎസ്ഐ അബ്ദുറഹിമാൻ, കെ.അഖിലേഷ്, അനീഷ് മൂസേൻവീട്, സുനോജ് കാരയിൽ, അർജുൻ അജിത്ത്, ടൗൺ എഎസ്ഐ ഇ.കെ. ഷാജി, വെള്ളയിൽ എസ്.ഐ വി.ആർ. അരുൺ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com