ADVERTISEMENT

വടകര ∙ രൂക്ഷമായ മലിനീകരണത്തിൽ പുഞ്ചപ്പുഴ നശിക്കുന്നു. മൂരാട് പുഴയിൽ തുടങ്ങി എൻസി കനാൽ വഴി കളിയാംവെള്ളിയിലൂടെ മാഹി പുഴയിൽ അവസാനിക്കുന്ന പുഞ്ചപ്പുഴയുടെ വൈക്കിലശ്ശേരി ഇല്ലത്ത് താഴ പാലത്തിനു സമീപത്താണ് മലിനീകരണം. ചാക്കുകളിലാക്കി തള്ളുന്ന മാലിന്യം കൊണ്ട് പുഴയിലെ വെള്ളത്തിനു നിറം മാറ്റമുണ്ടാകുന്നു.

പ്ലാസ്റ്റിക് ഉൽപന്നങ്ങളാണ് തള്ളുന്നവയിൽ ഏറെയും. സാനിറ്ററി നാപ്കിൻ, ഡയപ്പർ, മുടി തുടങ്ങിയവയെല്ലാം തള്ളുന്നുണ്ട്. നേരത്തേ ഇവിടെ വേനലിൽ കുട്ടികൾ കുളിക്കാറുണ്ടായിരുന്നു. ഇപ്പോൾ പുഴയുടെ അവസ്ഥ മൂലം ആരും ഇറങ്ങാറില്ല. നടക്കുതാഴ കനാൽ പലയിടത്തും ജനകീയ സഹകരണത്തോടെ മുൻപ് വൃത്തിയാക്കിയിരുന്നു. ഇപ്പോൾ അതും നിലച്ചു. മാലിന്യം തള്ളുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com