മഴ കനത്തു; ഇനി ഒഴുക്കിന്റെ ‘വഴി’

HIGHLIGHTS
  • പലയിടത്തും കടകളിൽ വെള്ളം കയറി, വൻ നഷ്ടം
നാദാപുരം കുറ്റ്യാടി സംസ്ഥാന പാതയിൽ മിനി സിവിൽ സ്റ്റേഷൻ റോഡ് പരിസരം മഴയിൽ  പുഴയായ നിലയിൽ.
നാദാപുരം കുറ്റ്യാടി സംസ്ഥാന പാതയിൽ മിനി സിവിൽ സ്റ്റേഷൻ റോഡ് പരിസരം മഴയിൽ പുഴയായ നിലയിൽ.
SHARE

വടകര ∙ കനത്ത മഴയിൽ ആയഞ്ചേരി ജംക്‌ഷനിലെ കടകളിൽ വെള്ളം കയറിയതിനെ തുടർന്ന് 4 കടകൾ അടച്ചിട്ടു. ഇന്നലെ രാവിലെ മുതൽ പെയ്ത മഴയിലാണ് വെള്ളം കയറിയത്. റോഡരികിലെ ഓടകളിലൂടെ വെള്ളം ഒഴുകിപ്പോകാത്തതാണ് പ്രശ്നം. ഉള്ള വെള്ളം പുറത്തേക്ക് പൊങ്ങുന്നുമുണ്ട്. ഇതു മൂലം റോഡിൽ പല ഭാഗത്തും വെള്ളക്കെട്ടാണ്. കാൽനടയാത്ര പോലും ദുസ്സഹം.

1,ആയഞ്ചേരി ജംക്‌ഷനിൽ കടകൾക്ക് സമീപം വെള്ളം കയറിയപ്പോൾ.  2,കല്ലാച്ചിയിൽ ബാറ്ററി ഷോപ്പിലേക്ക് മഴ വെള്ളം ഇരച്ചു കയറുന്നു.
1,ആയഞ്ചേരി ജംക്‌ഷനിൽ കടകൾക്ക് സമീപം വെള്ളം കയറിയപ്പോൾ. 2,കല്ലാച്ചിയിൽ ബാറ്ററി ഷോപ്പിലേക്ക് മഴ വെള്ളം ഇരച്ചു കയറുന്നു.

മഴ ശക്തമായി ഈ നില തുടർന്നാൽ തീക്കുനി റോഡും തിരുവള്ളൂർ റോഡും വെള്ളത്തിൽ മുങ്ങും. തിരുവള്ളൂർ റോഡിൽ റോഡ് വികസനത്തിന്റെ ഭാഗമായി പണിത ഓട പാതിവഴിയിലാണ്. ഇതിലൂടെ വെള്ളം ഒഴുകാത്ത സാഹചര്യത്തിൽ ഈ റോഡും വെള്ളത്തിനടിയിലാകും. എല്ലാ വർഷവും ആയഞ്ചേരിയിൽ ഈ ദുരിതമുണ്ട്.

നാദാപുരം∙ മഴ കനത്തതോടെ റോഡുകളിൽ യാത്രാ ദുരിതം. ഓടകളിലേക്ക് വെള്ളം ഒഴുകിയെത്താത്തതും പല ഓടകളും വീതി കുറഞ്ഞതും കാരണം ചെറിയ മഴയ്ക്കിടയിൽ പോലും റോഡുകളിൽ വെള്ളക്കെട്ടുയരുകയാണ്. കല്ലാച്ചി വിലങ്ങാട് റോഡിന്റെ തുടക്കത്തിൽ കുളം കണക്കെയാണ് വെള്ളം കെട്ടിക്കിടക്കുന്നത്. കല്ലാച്ചി ടൗണിലും മിനി സിവിൽ സ്റ്റേഷൻ റോഡിലും പുഴ കണക്കെയാണ് റോഡിന്റെ സ്ഥിതിയുള്ളത്. കടകളിലേക്കു വെള്ളം കയറുന്നതൊഴിവാക്കാൻ വ്യാപാരികൾ നിരന്തരം മുൻ കരുതൽ സ്വീകരിക്കുകയാണ്.

കല്ലാച്ചി മത്സ്യ മാർക്കറ്റ് പരിസരത്തും കോർട്ട് റോഡ് കവലയിലും ഇടയ്ക്കിടെ വെള്ളം ഇരച്ചു കയറുന്നതു കാരണം വിൽപന സാധനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റണമെന്നതാണു സ്ഥിതി. കല്ലാച്ചി ടൗണിന്റെ വികസനത്തിന് സർക്കാർ പണം അനുവദിച്ചെങ്കിലും പണി തുടങ്ങുന്നതിനു സ്ഥലം വിട്ടു കിട്ടാത്തതു തടസ്സമായി നിൽക്കുകയാണ്. കുമ്മങ്കോട് റോഡിൽ അഴുക്കുചാൽ പ്രവൃത്തി പൂർത്തിയാകാനുള്ളതും റോഡിൽ വെള്ളക്കെട്ടിനു കാരണമാകുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS