ADVERTISEMENT

കോഴിക്കോട് ∙ വേനലിൽ ഒഴിഞ്ഞുനിന്ന ആഫ്രിക്കൻ ഒച്ചുശല്യം മഴ വന്നതോടെ മടങ്ങിയെത്തി. 25, 26 വാർഡുകളുടെ പല ഭാഗത്തും ഇവയെ കൂട്ടമായി കണ്ടു തുടങ്ങി. ചെടികളും കൃഷിയുമെല്ലാം തിന്നു നശിപ്പിക്കുന്നതു കൂടാതെ വീടിനുള്ളിലും ഇവ കയറിക്കൂടുന്നുമുണ്ട്. വളരെ ചെറിയവ മുതൽ ശംഖു വലിപ്പത്തിൽ വളർന്നവയുമുണ്ട്.

സന്ധ്യ കഴിയുന്നതോടെയാണ് ഒച്ചുകൾ കൂട്ടമായി പുറത്തിറങ്ങുന്നത്. ഉപ്പ് ആണ് ഇവയെ നേരിടാനുള്ള മുഖ്യപ്രതിവിധി. കൈ കൊണ്ട് ഇവയെ തൊടരുതെന്ന് ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പു നൽകുന്നു. പാത്രത്തിലെ ഉപ്പുവെള്ളത്തിൽ ഇട്ടും നശിപ്പിക്കാം. കടകളിൽ ലഭിക്കുന്ന ഒച്ചു നാശിനിയും ഫലപ്രദമാണെന്നു പറയുന്നു.

English Summary: The African snail returned with the rains

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com