ADVERTISEMENT

കോഴിക്കോട്∙ ‘ചാടിക്കെട്ടിയമർന്ന് ഇടതുമാറി വാങ്ങിയമർന്ന്...’ വാൾത്തുമ്പിൽ തീപ്പൊരി ചിതറുന്ന വായ്ത്താരി കേട്ടപ്പോൾ വിദേശികൾക്ക് അടങ്ങിയിരിക്കാനായില്ല. വാളും പരിചയുമായി അവരും ചെമ്മൺകളരിയിൽ പോരിനിറങ്ങി. കേരളത്തിന്റെ ടൂറിസം സാധ്യതകൾ ലോക ബ്ലോഗർമാരിലൂടെ അറിയിക്കാൻ ലക്ഷ്യമിട്ട് ടൂറിസം വകുപ്പ് സംഘടിപ്പിച്ച കേരള ബ്ലോഗർ എക്സ്പ്രസ് യാത്രാ സംഘമാണ് ഞായറാഴ്ച ഉച്ചയോടെ സിവിഎൻ കളരി സന്ദർശിച്ചത്. കെ.സുനിൽ കുമാർ ഗുരുക്കൾ, കെ.അനിൽ ഗുരുക്കൾ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. 

 

കളരി പയറ്റ് നേരിട്ട് കണ്ട ബ്ലോഗർമാർ അവ പരിശീലിക്കാനും താൽപ്പര്യം പ്രകടിപ്പിച്ചു. സുനിൽ ഗുരുക്കളുടെ ശിഷ്യന്മാർ ചേർന്നു പ്രദർശന അഭ്യാസ പ്രകടനം നടത്തി. സെപ്റ്റംബറിൽ നടക്കുന്ന മലബാർ ടൂറിസം മീറ്റിന്റെ ഭാഗമായാണ് പദ്ധതി നടത്തുന്നതെന്ന് മലബാർ ടൂറിസം കൗൺസിൽ സെക്രട്ടറി രജീഷ് രാഘവൻ പറഞ്ഞു.

 

അർജന്റീന, ഓസ്ട്രേലിയ, ബൽജിയം, ബ്രസീൽ, ബൾഗേറിയ, ചിലെ, ഇറ്റലി, റുമാനിയ, യുഎസ്, യുകെ, നെതർലൻഡ്സ്, കാനഡ, കെനിയ, ദക്ഷിണാഫ്രിക്ക, മലേഷ്യ, ഇന്തൊനീഷ്യ, ന്യൂസീലൻഡ്, തുർക്കി, കൊളംബിയ എന്നിവിടങ്ങളിൽ നിന്നുള്ള ബ്ലോഗർമാരാണ് സംഘത്തിലുള്ളത്. രക്ഷ റാവു, സോംജിത് ഭട്ടാചാര്യ എന്നിവരാണ് ഇന്ത്യയിൽ നിന്നുള്ളത്. ഓൺലൈൻ വോട്ടെടുപ്പിൽ മുന്നിലെത്തിയ ബ്ലോഗർമാരെയാണ് പര്യടന സംഘത്തിൽ ഉൾപ്പെടുത്തിയത്. സംഘം തിങ്കളാഴ്ച കലാമണ്ഡലം സന്ദർശിക്കും. യാത്ര 26നു കൊച്ചിയിൽ സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com