ADVERTISEMENT

കോടഞ്ചേരി∙ സംസ്ഥാന ടൂറിസം വകുപ്പ് ഓഗസ്റ്റ് 4,5,6 തീയതികളിൽ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്റ്റിവൽ ഒൻപതാമത് രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പിൽ കയാക്കിങ് തോണി തുഴയാൻ ആദ്യ വിദേശ സംഘം കോടഞ്ചേരിയിൽ എത്തി. അമേരിക്കൻ സ്വദേശിനികളായ ഏവ ക്രിസ്റ്റൻസെൻ (20), ആനി ഹോഡ്ജൻ (22) എന്നീ വനിതാ  താരങ്ങളാണ്  എത്തിയത്. അവർ ഇന്നലെ ഇരുവഞ്ഞിപ്പുഴയിൽ കയാക്കിങ് ട്രയൽ റൺ നടത്തി.

ഇരുവഞ്ഞിപ്പുഴയിൽ ആനക്കാംപൊയിൽ കൊച്ചരിപ്പാറ മുതൽ പുല്ലൂരാംപാറ കുമ്പിടാൻകയം വരെ കയാക്കിങ് തോണിയിൽ തുഴച്ചിൽ നടത്തി. ഇവരോടൊപ്പം ഇന്ത്യൻ കയാക്കർമാരും പുഴയിൽ കയാക്കിങ് പരിശീലനം നടത്തി. സംസ്ഥാന ടൂറിസം വകുപ്പിന്റെ അതിഥികളായിട്ടാണ് ഇവർ എത്തിയത്.

ഇവരെ കൂടാതെ ഇസ്രയേൽ, യുകെ, കസാക്കിസ്ഥാൻ, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള കയാക്കർമാരും അടുത്ത ദിവസങ്ങളിൽ എത്തിച്ചേരും. ഇതിനു പുറമേ ഉത്തരാഖണ്ഡ്, ഡൽഹി, കർണാടക, കേരള താരങ്ങളും പുഴയിൽ പരിശീലനം നടത്തി വരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com