ADVERTISEMENT

കോഴിക്കോട് ∙ സ്വന്തം ജീവിത കാലത്തും മരണം കൊണ്ടും കേരളത്തെ അത്ഭുതപെടുത്തിയ സമാനതകളില്ലാത്ത ജന നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് കൽപറ്റ നാരായണൻ അഭിപ്രായപ്പെട്ടു. കെഎസ്‍യു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉമ്മൻചാണ്ടിക്ക് ജനങ്ങളോടുള്ള കരുതലും സ്നേഹവും തുറന്ന സമീപനവും രാഷ്ട്രീയ പ്രവർത്തകർക്കും പൊതുപ്രവർത്തകർക്കും പാഠപുസ്തകമാണെന്നും അദ്ദേഹം പറഞ്ഞു. കെഎസ്‌യു ജില്ലാ പ്രസിഡന്റ് വി.ടി.സൂരജ് അധ്യക്ഷത വഹിച്ചു. എൻഎസ്‌യു ജനറൽ സെക്രട്ടറി കെ.എം അഭിജിത്ത്, കെ.സി.അബു, യൂത്ത് കോൺഗ്രസ് സംസ്ഥാന ജന റൽ സെക്രട്ടറി വി.പി ദുൽഖിഫിൽ, കെഎസ്‌‍യു സംസ്ഥാന ജനറൽ സെക്രട്ടറി സനൂജ് കുരുവട്ടൂർ, രാജേഷ് കീഴരിയൂർ, അർജുൻ പൂനത്ത്, എ.കെ ജാനിബ്, പി.എം.നസീം, എം.പി.രാഗിൻ, ഫായിസ് നടുവണ്ണൂർ എന്നിവർ പ്രസംഗിച്ചു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com