ADVERTISEMENT

കോഴിക്കോട് ∙ ട്രോളിങ് നിരോധനത്തിനു ശേഷം പുറംകടലിൽ മത്സ്യബന്ധനത്തിനു പോയ ബോട്ടുകളിൽ പരിശോധന കർശനമാക്കി ഫിഷറീസ് വകുപ്പ്. വളർച്ചയെത്താത്ത മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നവർക്കെതിരെ നടപടിയെടുക്കുന്നതിന്റെ ഭാഗമായാണ് ബോട്ടുകളിൽ പരിശോധന. 

ഇന്നലെ പുലർച്ചെ പുതിയാപ്പ ഹാർബറിൽ തിരിച്ചെത്തിയ മത്സ്യബന്ധന ബോട്ടുകളിൽ നടത്തിയ പരിശോധനയിൽ അയലക്കുഞ്ഞുങ്ങളെ കണ്ടെത്തി.  ആർക്കെതിരെയും കേസെടുത്തിട്ടില്ലെന്നും വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്നും ഫിഷറീസ് അധികൃതർ വ്യക്തമാക്കി. കടലിൽ മത്സ്യസമ്പത്ത് കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് വളർച്ചയെത്താത്ത മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നതും വിൽപന നടത്തുന്നതും ഫിഷറീസ് വകുപ്പ് വിലക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com