ADVERTISEMENT

കോഴിക്കോട്∙ മതിയായ എണ്ണം കുട്ടികൾ ഉണ്ടായിട്ടും യുഐഡി ഇല്ലെന്ന കാരണത്താൽ സംസ്ഥാനവ്യാപകമായി അധ്യാപക തസ്തികകൾ കൂട്ടത്തോടെ വെട്ടിക്കുറച്ചെന്ന് കെപിഎസ്ടിഎ സംസ്ഥാന കമ്മിറ്റി. ആധാർ എൻറോൾമെന്റ് നടത്തി ഇഐഡി നമ്പർ ലഭിച്ച കുട്ടികളെപ്പോലും തസ്തികനിർണയത്തിൽ നിന്ന് ഒഴിവാക്കി.മുൻ വർഷങ്ങളിൽ യുഐഡി ഇല്ലാത്ത കുട്ടികളെ തസ്തിക നിർണയത്തിൽ പരിഗണിച്ചിരുന്നു. ഇതിന് പ്രധാനാധ്യാപകൻ സാക്ഷ്യപത്രം സമർപ്പിച്ചാൽ മതിയായിരുന്നു.

പുതിയ നടപടിക്രമമനുസരിച്ച് യുഐഡി ഇല്ലാത്ത കുട്ടികൾക്ക് ആധാർ നമ്പർ കിട്ടുന്നതിന് മൂന്ന് മാസം വരെ സമയം ആവശ്യമാണ് . കുട്ടിയുടെയും രക്ഷിതാക്കളുടെയും ആധാർ ഉൾപ്പെടെയുള്ള രേഖകളിൽ തിരുത്തലുകൾ വരുത്തണമെങ്കിലും മാസങ്ങൾ എടുക്കാറുണ്ട്.സർക്കാരിന്റെ പിടിപ്പുകേടു മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് തസ്തികനിർണയത്തിൽ അധ്യാപക വിരുദ്ധ നിലപാടുകളെടുക്കാൻ വിദ്യാഭ്യാസ വകുപ്പിനെ പ്രേരിപ്പിക്കുന്നതെന്നും കെപിഎസ്ടിഎ സംസ്ഥാനകമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് കെ.അബ്ദുൽ മജീദ് അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി പി.കെ.അരവിന്ദൻ, ട്രഷറർ വട്ടപ്പാറ അനിൽകുമാർ, സീനിയർ വൈസ്പ്രസിഡന്റ് എൻ.ശ്യാംകുമാർ, അസോഷ്യേറ്റ് ജനറൽ സെക്രട്ടറി വി.എം.ഫിലിപ്പച്ചൻ, വൈസ് പ്രസിഡന്റുമാരായ ടി.എ.ഷാഹിദ റഹ്മാൻ, എൻ.ജയപ്രകാശ്, കെ.രമേശൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com