ADVERTISEMENT

കോഴിക്കോട് ∙ പുതുതായി ഒരു ഡയാലിസിസ് സെന്റർ തുറക്കാതിരിക്കാനാണു സാമൂഹിക പ്രവർത്തകർ ചിന്തിക്കേണ്ടതെന്നു ഡോ.ആസാദ് മൂപ്പൻ പറഞ്ഞു. ജീവിതശൈലി മൂലം പുതുതലമുറ പോലും വൃക്കരോഗങ്ങൾക്ക് കീഴടങ്ങുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. കുണ്ടുങ്ങൽ പി.ടി.അബ്ദുൽ കരീം മെമ്മോറിയൽ ഹാൽസിയോൺ ടവർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാത്തിമ ഹെൽത്ത് കെയർ യുഎഇ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ. കെ.പി.ഹുസൈൻ ഡയാലിസിസ് സെന്റർ ഉദ്ഘാടനം ചെയ്തു. ഹാൽസിയോൺ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സി.എ.ആലിക്കോയ അധ്യക്ഷത വഹിച്ചു.

ഹാൽസിയോൺ ജനറൽ സെക്രട്ടറി സി.പി.അബ്ദുൽ വാരിഷ്, ബി.വി.ജാഫർ എന്നിവർ പ്രസംഗിച്ചു. ഡപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, പികെ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ പി.കെ.അഹമ്മദ്, കൗൺസിലർമാരായ കെ.മൊയ്തീൻ കോയ, എസ്.കെ.അബൂബക്കർ, എൻ.കെ.മുഹമ്മദലി, ഡോ.ഇദ്രീസ്, കെ.പി. നൂറുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു. 13,500 ചതുരശ്ര അടിയിൽ ഒരുക്കിയ കെട്ടിടത്തിൽ നിലവിൽ 3 ഷിഫ്റ്റുകളിലായി 66 പേർക്കു ഡയാലിസിസ് ചെയ്യുന്നതിനുള്ള സൗകര്യമുണ്ട്‌. ഒന്ന് രണ്ട് നിലകളിലായി 24 ഡയാലിസിസ് മെഷീൻ ഒരുക്കും. ഒരു ഡയാലിസിസിന് 250 രൂപ ഈടാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com