ADVERTISEMENT

ഗതാഗതം നിരോധിച്ചു: വടകര ∙ വില്യാപ്പള്ളി ചെമ്മരത്തൂർ റോഡിൽ വില്യാപ്പള്ളി ടൗണിൽ കലുങ്കിന്റെ പ്രവൃത്തി ആരംഭിക്കുന്നതിനാൽ നാളെ മുതൽ വാഹന ഗതാഗതം നിരോധിച്ചതായി പിഡബ്ല്യുഡി അസി. എൻജിനീയർ അറിയിച്ചു. ചെമ്മരത്തൂരിലേക്കു പോകേണ്ട വാഹനങ്ങൾ മയ്യന്നൂർ മേമുണ്ട വഴിയോ വില്യാപ്പള്ളി ആയഞ്ചേരി റോഡിലെ പുനത്തിൽ മുക്ക് കണിയാങ്കണ്ടി പാലം റോഡ് വഴിയോ ചെമ്മരത്തൂരിലേക്കും തിരിച്ചും പോകേണ്ടതാണ്.

ലാബ് ടെക്നിഷ്യൻ ഒഴിവ്

ഓർക്കാട്ടേരി ∙ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നിഷ്യൻ താൽക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 21നു രാവിലെ 10ന് നടക്കും. പിഎസ്‌സി യോഗ്യത വേണം.

അദാലത്ത് മാറ്റിവച്ചു

വടകര ∙ കേരള ഷോപ്സ് തൊഴിലാളി ക്ഷേമനിധി ബോർഡ് 19ന് വടകര അസിസ്റ്റന്റ് ലേബർ ഓഫിസിൽ നടത്താനിരുന്ന കുടിശിക അദാലത്ത് മാറ്റിവച്ചു.

സീറ്റൊഴിവ്

കല്ലാച്ചി ∙ ഐഎച്ച്ആർഡി കോളജിൽ ത്രിവത്സര ബിസിഎ, ബിഎസ്‌സി കംപ്യൂട്ടർ സയൻസ് എന്നീ ബിരുദ കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 8547005056.

സീറ്റ് ഒഴിവ് 

കാലിക്കറ്റ് സർവകലാശാലാ പേരാമ്പ്ര പ്രാദേശിക കേന്ദ്രത്തിൽ 2023-24 അദ്ധ്യയന വർഷത്തെ എംഎസ്ഡബ്ല്യു കോഴ്‌സിന് സംവരണ വിഭാഗങ്ങളിലും (ഇഡബ്ല്യുഎസ് -3) എംസിഎ, ബിസിഎ., ബിഎസ്ഡബ്ല്യു കോഴ്‌സുകൾക്ക് എല്ലാ വിഭാഗങ്ങളിലും ഒഴിവുള്ള സീറ്റുകളിലേക്ക് ലേറ്റ് രജിസ്‌ട്രേഷൻ വഴിയുള്ള പ്രവേശനം 20ന് 11ന് നടക്കും. 

∙കാലിക്കറ്റ് സർവകലാശാലക്കു കീഴിൽ കോഴിക്കോടുള്ള സെന്റർ ഫോർ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ് സെന്ററിൽ ബിഎസ്‌സി കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ്, എംഎസ്‌സി ഫാഷൻ ആൻഡ് ടെക്‌സ്റ്റൈൽ ഡിസൈനിങ് കോഴ്‌സുകൾക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. 0495 2761335, 9645639532, 9895843272.  

ലിസ്സ കോളജിൽ സീറ്റൊഴിവ്

കൈതപ്പൊയിൽ ∙ ലിറ്റിൽ ഫ്ലവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് ആൻഡ് ഹെൽത്ത് (ലിസ്സ) കോളജിൽ ബിഎസ്‌സി സൈക്കോളജി, ബിഎസ്ഡബ്ല്യു കോഴ്സുകളിൽ സീറ്റ് ഒഴിവുണ്ട്. 9400395500

ഐഎച്ച്ആർഡി കോളജ്

കല്ലാച്ചി ∙ ഐഎച്ച്ആർഡി കോളജിൽ ത്രിവത്സര ബിസിഎ, ബിഎസ്‌സി കംപ്യൂട്ടർ സയൻസ് എന്നീ ബിരുദ കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 8547005056.

മണാശ്ശേരി കോളജ്

മുക്കം∙ മണാശ്ശേരി എംഎഎംഒ കോളജിൽ എസ്‌സി, എസ്ടി ക്വോട്ടയിൽ ബിഎസ്‌സി ഫിസിക്സ്, പോളിമർ കെമിസ്ട്രി, മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ്, മൈക്രോ ബയോളജി, ബിഎ അഡ്വർടൈസിങ് ആൻഡ് സെയിൽസ് മാനേജ്മെന്റ്, ഇംഗ്ലിഷ്, ബി.കോം, ബിബിഎ കോഴ്സുകളിൽ സീറ്റ് ഒഴിവുണ്ട്. കൂടിക്കാഴ്ച 20ന് രാവിലെ 10ന്. 229 7319

വൈദ്യുതി മുടക്കം നാളെ 

കോഴിക്കോട് ∙ നാളെ പകൽ 8.30 – 5.30: എൻജിഒ ക്വാർട്ടേഴ്സ് പരിസരം, എആർ ക്യാംപ് റോഡ്.

∙ 9 – 12: കൊടുവൻമുഴി ക്രഷർ, കൊടുവൻമുഴി, സഹകരണമുക്ക്, മാട്ടുപ്പൊയിൽതാഴം, വരുംകാലമല.

∙ 9 – 5: തോരായി, തോരായി കടവ്, കോട്ടക്കുന്ന്.

∙ 9 – 6: പുന്നശ്ശേരി - ദേവദാസ് റോഡ്, കാരക്കുന്ന് മിൽ പരിസരം, എൻഎൽപി കുണ്ടുകുളം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com